Tuesday, September 29, 2020

MANCHESTER UNITED AND TRANSFER DREAMS


Manchester United and Transfer  Dreams.

Will Manchester United be able to reach a decision before October 5?
United coach Olr Gunner Solskjaer has two main challenges.  These are two things that must be done.  United currently do not have enough players to move forward on the wing and support the attacks  of the wing from defense.
Months of discussions with Dortmund on Sancho's issue went nowhere.  Sancho would not be here this season if miracles did not happen.
Porto player Alex Telles is being considered for the defense.  Spanish giants Barcelona are also interested in Telles.  But United are still reluctant.
Ismaila Sarr, a Watford player who watched Liverpool, is on United's radar.  The 21 - year - old has been a sensational performer in the Premier League last season.  But in the case of Ismail, United have not yet reached a decision.

Sunday, September 27, 2020

മാഞ്ചസ്റ്റർസിറ്റിയുടെ പുതിയ സൈനിംഗ്


മാഞ്ചസ്റ്റർസിറ്റി ഈ ട്രാൻസ്ഫവർ വിൻഡോയിൽ അവരുടെ അവസാനത്തെ സൈനിംഗും നടത്തികഴിഞ്ഞു. 
പോർച്ചുഗൽ ക്ലബ് ബെൻഫിക്കയുടെ സെൻ്റർബാക്ക് രൂപൻ ഡിയാസിനെയാണ് ടീമിലെത്തിച്ചത്. 68 മില്യൺ ഡോളറാണ്  പോർച്ചുഗൽ ഇൻ്റർനാഷണലായ ഈ 23 കാരനുവേണ്ടി സിറ്റി മുടക്കിയത്.
ഇതേ സമയം സിറ്റിയുടെ സെൻ്റർബാക്ക് അർജന്റീനക്കാരൻ നിക്കോളാസ് ഒത്തമെൻ്റിയെ ബെൻഫിക്കയ്ക്ക് കൈമാറി. കഴിഞ്ഞ മത്സരത്തിൽ ഡിഫൻസീവ് മിസ്റ്റേക്കിൽ മൂന്ന് പെനാൽറ്റി വഴങ്ങി ലെയിസ്റ്ററിനോട് സിറ്റി വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

മാഞ്ചസ്റ്റർസിറ്റിക്ക് പരാജയം


സിറ്റിയുടെ ഹോം സ്റ്റേഡിയം 
ഇത്തിഹാദിൽ  ലെയിസ്റ്റർ സിറ്റിയോട് മാഞ്ചസ്റ്റർ സിറ്റിക്ക് വൻ പരാജയം. 
മെഹ്റസിലൂടെ നാലാം മിനിറ്റിൽ സിറ്റി മുന്നിൽ എത്തിയെങ്കിലും, ജെയിംസ് വാർഡിയുടെ ഹാട്രിക്കിലൂടെ ലെയിസ്റ്റർ മറുപടി നൽകി. മാഡിസൻെറ ലോംഗ് റേഞ്ചറും ടെയ്ലിമൻെറ പെനാൽറ്റി കിക്കും ലക്ഷ്യം കണ്ടതോടെ, മാഞ്ചസ്റ്റർ സിറ്റി അഞ്ച് ഗോളിന് ലെയിസ്റ്റർ സിറ്റിയോട് അടിയറവ് പറഞ്ഞു.
റിയാദ് മെഹ്റസും, അക്കെയും, സിറ്റിയുടെ ആശ്വാസഗോളുകൾ നേടി.
മാഞ്ചസ്റ്റർ സിറ്റിയുടെ അശ്രദ്ധമായ ഡിഫൻഡിംഗാണ് വൻ പരാജയത്തിനു കാരണം. മൂന്ന് പെനാൽറ്റികളാണ് സിറ്റി വഴങ്ങിയത്.

Saturday, September 26, 2020

ഇടിമിന്നലായ് ചെൽസി


പ്രീമിയർ ലീഗീൽ  ഈ സീസണിലെ ഏറ്റവും നാടകീയമായ മുഹൂർത്തങ്ങൾ അരങ്ങേറിയ മത്സരം ആയിമാറി ചെൽസി വെസ്റ്റ് ബ്രോം പോരാട്ടം. ഫസ്റ്റ് ഹാഫിൽ മൂന്ന് ഗോളുകൾ വഴങ്ങി പരാജയം ഉറപ്പിച്ചു എന്ന ഘട്ടത്തിൽ നിന്നും, സെക്കൻ്റ് ഹാഫിൽ ഫീനിക്സ് പക്ഷിയെ പോലെ ചെൽസി പറന്നുയർന്നു.
വെസ്റ്റ്ബ്രോംമിൻെറ ഗോൾമുഖത്ത് ആക്രമണത്തിൻെറ കെട്ടഴിച്ച ചെൽസിയുടെ രൗദ്ര താണ്ഢവത്തതിന്  മുന്നിൽ വെസ്റ്റ്ബ്രോംമിന് പിടിച്ചു നിൽക്കാനായില്ല. 54 മിനിറ്റിൽ മൗണ്ടിൻെറ മാസ്മരികമായ ലോംഗ് റേഞ്ചർ വയുവിൽ ഇന്ദ്രജാലം തീർത്ത് വല തൊടുന്നതിന്, ഗോളി വെറും സാക്ഷി മാത്രം. 70 മിനിറ്റിൽ ഹഡ്സൺ ഒഡോയിലൂടെ ബ്രോമിനെ വിറപ്പിച്ച ചെൽസി , എക്സ്ട്രാ ടൈമിലെ അവസാന ലാപ്പിൽ ടൊണി എബ്രഹാമിൻെറ മനോഹരമായ ഗോളിലൂടെ ബ്രോമിൻെറ വിജയ സ്പ്നങ്ങൾ സമനിലയിൽ ഒതുക്കി.
ആദ്യ പകുതിയുടെ തുടക്കത്തിൽ 4'thമിനിറ്റിൽ റോബിൻസൺ നേടിയ വിസ്മയകരമായ ഗോളിലൂടെ വെസ്റ്റ് ബ്രോം മുന്നിലെത്തി, സിൽവ വരുത്തിയ പിഴവിലൂടെ റോബിൻസൺ രണ്ടാമത്തെ ഗോളും നേടി, കോർണർ കിക്കിൽ ബാർട്ടിലിയുടെ മൂന്നാമത്തെ ഗോളും വന്നതോടെ ചെൽസി പരാജയം ഉറപ്പിച്ചു. 
പക്ഷേ രണ്ടാം പകുതിയിൽ ചെൽസിയുടെ അമ്പരപ്പിക്കുന്ന ഉയിർത്തെഴുന്നേൽപ്പാണ് കണ്ടത്.

Thursday, September 24, 2020

പ്രായം വെറും നമ്പർ മാത്രമെന്ന് സിൽവ

 





ഈ പ്രായത്തിൽ ചെൽസിക്കായ് പഴയ ഫോം നിലനിർത്താൻ ആകുമൊ എന്ന മാധ്യമ പ്രവർത്തകൻെറ ചോദ്യത്തിന്, തിയാഗോ സിൽവ നൽകിയ മറുപടി രസകരമായിരുന്നു.
"പ്രായം എന്നത് രേഖകൾ തയ്യാറാക്കുമ്പോൾ എഴുതാനും പറയാനും ഉപയോഗിക്കുന്ന ഒരു നമ്പർ മാത്രമാണ്, ഈ ജീവിതം ഫുട്ബോളിനാണ് മാറ്റിവെച്ചത്, ചെൾസിയും ലംപാർഡും ഒരു വലിയ അവസരമാണ് എനിക്ക് നൽകിയിരിക്കുന്നത്, അത് കാത്തുസൂക്ഷികേണ്ടത് എൻെറ ഉത്തരവാദിത്തമാണ് അതിനു വേണ്ടി കഠിനമായി  പരിശ്രമിക്കും, ഞാനിപ്പോഴും ചെറുപ്പമാണ് ശാരീരികമായ ഒരു ക്ഷീണവും എനിക്ക് അനുഭവപ്പെടുന്നില്ല."

ഉരുളക്ക് ഉപ്പേരി എന്ന മട്ടിലാണ് സിൽവ മാധ്യമ പ്രവർത്തകൻെറ ചോദ്യത്തിനോട് പ്രതികരിച്ചത്.

Wednesday, September 23, 2020

koulibaly to Liverpool ?


 Napoli centerback and Senegal international, Koulibaly is once again the talk of the transfer market.

Two months ago he said he did not intend to come to another club. 

Liverpool are trying to convince Koulibali through his Senegal teammate Sadio Mane.

കൊളിബാലി ലിവർപൂളിലേക്ക് ?


നാപ്പോളിയോടെ സെൻ്റർബാക്കും സെനഗൽ ഇൻ്റർനാഷണലുമായ കൊളിബാലി വീണ്ടും ട്രാൻസ്ഫർ മാർക്കറ്റിൽ ചർച്ചയാകുന്നു.
രണ്ട് മാസങ്ങൾക്ക് മുമ്പ് താൻ മറ്റൊരു ക്ലബിലേക്കും വരാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വീണ്ടും റൂമർ വാർത്തകളിൽ നിറയുകയാണ്.
ഒരിക്കൽ പിൻതിരിഞ്ഞ കൊളിബാലിയെ, ലിവർപൂളിന്റെ സെനഗൽ താരം സാദിയൊ മനെയിലൂടെ കൺവിൻസ് ചെയ്യാനുളള ശ്രമത്തിലാണ് ലിവർപൂൾ.

കണ്ണീരണിഞ്ഞ് സുവാരസ്

 






സുഹൃത്തുക്കളെ കണ്ട് യാത്ര പറയാൻ സുവാരസ് ബാഴ്സയുടെ ട്രെയിനിംഗ് ഗ്രൗണ്ടിലെത്തി. വികാരനിർഭരമായി വിടപറഞ്ഞ സുവാരസ് കരഞ്ഞ്കൊണ്ടാണ് ഗ്രൗണ്ട് വിട്ടത്.

Tuesday, September 22, 2020

ബാഴ്സലോണയുടെ പ്രതിരോധം


ബാഴ്സലോണയിൽ നിന്നും,ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വോൾവ്സിലേക്ക് പോകുന്ന നെൽസൺ സമേദോയ്ക്ക് പകരം,അജാക്സിൽ നിന്നും ഡിഫൻഡർ സെർജിനൊ ഡെസ്റ്റിനെ ബാഴ്സ ന്യൂകാമ്പിലെത്തിക്കാനുളള ശ്രമത്തിലാണ്.
അമേരിക്കൻ നാഷണൽ ടീം അംഗം കൂടിയായ ഈ പത്തൊമ്പത്കാരന് വേണ്ടി അജാക്സും ബാഴ്സയും കരാർ സംഭാഷണം നടക്കുകയാണ്.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ഇത്തവണ റലഗേറ്റ് ചെയ്യപ്പെട്ട നോർവിച്ച് സിറ്റി എഫ്സിയുടെ ഡിഫൻഡർ, മാക്സ് ആരോണിന് വേണ്ടിയും ബാഴ്സ ശ്രമിക്കുന്നുണ്ട്. 
ട്രാൻസ്ഫർ വിൻഡോ അടയാൻ പതിമൂന്ന് ദിവസങ്ങൾ ബാക്കിയുണ്ട്. ഇതിനകം ഈ രണ്ടിൽ ഒരാൾ ബാഴ്സലോണയിൽ ഉണ്ടാകും.

മെൻഡി എത്തി ചെൽസിയുടെ വല കാക്കാൻ


റെന്നസ്സിൽ നിന്നും ഗോൾകീപ്പർ എഡ്വേർഡ് മെൻഡി ചെൽസി ടീമിനോടൊപ്പം ചേർന്നതായി കോച്ച്, ഫ്രാങ്ക് ലംപാർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇസ്മായില സാർ ലിവർപൂളിലേക്ക്

വാറ്റ്ഫോഡിന്റെ അറ്റാക്കർ, സെനഗൽ താരം ഇസ്മായി സാർ ലിവർപൂളുമായി കരാർ ഒപ്പിട്ടേക്കും.
കഴിഞ്ഞ സീസണിൽ ലിവർപൂളിനെ വാറ്റ്ഫോഡ് തോൾപ്പിച്ചിരുന്നു. ഇസ്മായിലിന്റെ ഉജ്ജ്വല പ്രകടനമാണ് വാറ്റ്ഫോഡിനെ വിജയത്തിൽ എത്തിച്ചത്.മത്സരം കഴിഞ്ഞപ്പോൾ ക്ലോപ്പ് ഇസ്മായിലിനെ പ്രശംസിച്ചിരുന്നു.

35 മില്യൺ മുടക്കേണ്ടിവരും ഇസ്മായിലിനെ ടീമിലെത്തിക്കാൻ. 45 മില്യൺ കൊടുത്ത് വോൾവ്സിൽ നിന്നും ജോട്ടയെ വാങ്ങിയതിനു പിന്നാലെ മറ്റൊരു അറ്റാക്കിംഗ് പ്ലയറെ കൂടി ലിവർപൂൾ ലക്ഷ്യം വെക്കുന്നു.

ഒറീഗി,ബ്രൂസ്റ്റർ,വിൽസൺ, എന്നിവർ ഈ സമ്മറിൽതന്നെ പുറത്ത് പോയേക്കും എന്ന വാർത്ത ശരിവെക്കുന്ന നീക്കമാണ് ലിവർപൂൾ നടത്തുന്നത്.





Monday, September 21, 2020

മൊറാട്ട യുവൻ്റസിലേക്ക്

അൽവാരൊ മൊറാറ്റ നാളെ ഇറ്റാലിയൻ  വമ്പൻമാരായ യുവന്റസുമായി  കരാർ ഒപ്പിടും.
പ്രമുഖ ഇറ്റാലിയൻ ഫുട്‌ബോൾ ട്രാൻസ്ഫർ സ്പെഷലിസ്റ്റ് ഫാബ്രിസൊ റൊമാനോയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അത്ലലിറ്റിക്കൊ മാഡ്രിഡിൽ നിന്നാണ് സ്പെയിൻ ഇൻ്റർനാഷണൽ, യുവെയിലേക്ക് കൂടുമാറുന്നത്.
ട്രാൻസ്ഫർ വിൻഡോ അടയും മുമ്പേ ക്ലബ്ബുകൾ തിരക്കിട്ട് കൈമാറ്റങ്ങൾ പൂർത്തിയാക്കുകയാണ്.

റോമയുടെ സ്ട്രൈക്കർ, സെക്കോയുടെ അത്ലറ്റികോ മാഡ്രിഡിലേക്കുളള  മാറ്റം, നീണ്ടു പോകുന്നതിനാൽ അത്ലലിറ്റിക്കൊ സുവാരസുമായി കാരാർ ചെയ്യാൻ തീരുമാനിച്ചു. സുവാരസാകട്ടെ യുവൻ്റസ് അവസാന നിമിഷം പിൻമാറിയ സാഹചര്യത്തിലായിരുന്നു.
യുവൻ്റൻസ് വാങ്ങും എന്നുറപ്പിച്ച സുവാരസ് അത്ലിലറ്റിക്കോയിലേക്കും അത്ലറ്റികോ സ്ട്രൈക്കർ മൊറാട്ട യുവൻ്റൻസിലും എത്തി.

 യുവൻ്റൻസ്, ചെൽസി, അത്ലലിറ്റിക്കൊ മാഡ്രിഡ്, ടീമുകളിൽ കളിച്ച് വീണ്ടും യുവൻ്റൻസിൽ തന്നെ എത്തിയിരിക്കുകയാണ് മൊറാട്ട. 
വീണ്ടും ഇറ്റലിയിൽ തിരിച്ചെത്തുന്നതിൽ മൊറാട്ട സന്തോഷവാനാണ്. മൊറാട്ടയുടെ ഭാര്യ ഇറ്റലിക്കാരിയാണ്.യുവെയിൽ കളിക്കുന്ന കാലത്താണ് കണ്ട്മുട്ടിയതും വിവാഹിതരായതും.

BREAKING NEWS : Manchester City have confirmed that İlkay Gundogan has tested positive for Covid 19

BREAKING NEWS: മാഞ്ചസ്റ്റർ സിറ്റി താരം ഗുണ്ടോഗന് കോവിഡ് പോസിറ്റീവ്

Sunday, September 20, 2020

LINERPOOL- 2 CHELSEA - 0


Chelsea lost to Liverpool by two goals in the Premier League Super Sunday match.
Sadio Mane's two goals give Liverpool the win.
Thiago Alcantara, who joined the team with a new signing, arrived for Liverpool in the second half.
Although the two teams clashed in the first half, Chelsea were drawn to the defense when Christiansen got a red card for trying to block Sadio Mane.
Chelsea lost confidence in Mane's double in the 50th minute early in the second half.
The referee awarded a penalty in favor of Chelsea for accidentally dismissing Thiago and Werner.  But Alison saved a penalty with a big save.  Liverpool dominated the second half.

ലിവർപൂളിലിൻെറ മുന്നിൽ അടിപതറി ചെൽസി


പ്രീമിയർ ലീഗിലെ സുപ്പർ സൺഡേ മത്സരത്തിൽ, ലിവർപൂളിനോട് എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി പരാജയപ്പെട്ടു.
സാദിയോ മനയുടെ ഇരട്ട ഗോളിലാണ് ലിവർപൂൾ ജയം.
പുതിയ സൈനിംഗിലൂടെ ടീമിലെത്തിയ തിയാഗോ അൽകൻഡാറ ലിവർപൂളിനായി രണ്ടാം പകുതിയിൽ കളത്തിലിറങ്ങി.
ആദ്യ പകുതിയിൽ ഇരു ടീമുകളും പരസ്പരം ശക്തമായി പോരടിച്ചെങ്കിലും, സാദിയോ മനയുടെ മുന്നേറ്റം തടയാൻ ശ്രമിച്ച ക്രിസ്റ്റ്യൻസൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെൽസി പ്രതിരോധത്തിലേക്ക് വലിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ, അൻപതാം മിനിറ്റുകളിൽ മനെ നേടിയ ഇരട്ട ഗോൾ പ്രഹരത്തിൽ ചെൽസിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു.
അബദ്ധത്തിൽ തിയാഗോ, വെർണറെ തളളിയതിന് റഫറി ചെൽസിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. പക്ഷേ ഉഗ്രൻ സേവിലൂടെ അലിസൺ പെനാൽറ്റി കാത്തു. സെക്കൻഡ്ഹാഫിൽ ലിവർപൂളിനായിരുന്നു പൂർണ്ണ ആധിപത്യം.

Saturday, September 19, 2020

Collapsed defense

In the first match, Manchester United lost by three goals.  They lost to the relatively weak Crystal Palace.
United have played more aggressively and possessed the ball.  But the result of the match ended in a loss of three points.
Lindelof and Harry Maguire had a disappointing performance on defense.
Especially 😢 Lindelof
Many of Maguire's passes to midfield led to a rebound attack.
United were unable to break through the Crystal Palace defense.
Manchester United will have to make significant signings on defense before closing the transfer window.
Vande Beek, who made his debut in the second half, played with vigor.  He also scored the first goal of his Premier League career💐💐💐...

പരാജയത്തിൽ നിന്നും പഠിച്ചതെന്ത് ?

ആദ്യ മത്സരത്തിൽ തന്നെ, മൂന്നു ഗോളിനാണ് തോറ്റത്. അതും താരതമ്യേന ദൗർബല്യങ്ങൾ കൂടുതൽലുളള കൃസ്റ്റൽപാലസിനോട്
കൂടുതൽ ആക്രമിച്ച് കളിച്ചതും, പന്ത് കൈവശം വെച്ചതും എല്ലാം യുണൈറ്റഡ്. പക്ഷേ മത്സരഫലം മൂന്നു പോയിന്റ് നഷ്ടത്തിൽ കലാശിച്ചു.
പ്രതിരോധത്തിൽ ലിൻഡലോഫും,ഹാരിമഗ്വയറും ലീഗിൽ യുണൈറ്റഡിൻെറ യാത്രയ്ക്ക് അത്രഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.
പ്രത്യേകിച്ച് 😢 ലിൻഡലോഫിൻെറ  പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണ്.
മഗ്വയറിന്റെ മിഡ്ഫീൽഡിലേക്കുളള പാസുകൾ പലതും, റീബൗണ്ട് അറ്റാക്കിന് വഴിവെച്ചു.
കൃസ്റ്റൽപാലസിൻെറ ബസ് പാർക്കിംഗ് പോലെ തോന്നിച്ച പ്രതിരോധത്തെ മുറിച്ചു കടക്കാൻ യുണൈറ്റഡിന്റെ മുന്നേറ്റത്തിനായില്ല.
ട്രാൻസ്ഫർ വിൻഡോ അടക്കും മുമ്പേ യുണൈറ്റഡിന്, സുപ്രധാനമായ സൈനിംഗ്, ഡിഫൻസിൽ നടത്താൻ പ്രേരിപ്പിക്കുന്ന,കളികൂടി ആയിതീർന്നു ആദ്യമത്സരം.

മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൾവിയോടെ തുടക്കം

  

മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൾവി

ഈ സീസണിൽ പ്രീമിയർലീഗിലെ തങ്ങളുടെ ആദ്യമത്സരത്തിൽ, കൃസ്റ്റൽപാലസിനെതിരെയാണ് ഒന്നിനെതിരെ മൂന്നുഗോളിന് പരാജയപ്പെട്ടത്. ഓർത്തുവെയ്ക്കാൻ അരങ്ങേറ്റക്കാരൻ വാൻഡബീക്ക് നേടിയ ടെബ്യൂ ഗോൾ മാത്രം.

LIVERPOOL NEW SIGNING

Wolverhampton attacker Diego Jotta is set to join Liverpool.  worth 45 million dollars.
  
The 23-year-old, Portuguese forwerd arrived in Anfield for medical, Sky Sports reports.  
Wolves coach Nuno Santo wished Jota well.

വീണ്ടും ലിവർപൂൾ സൈനിംഗ്

 
വോൾവർഹാംട്ടൺ അറ്റാക്കർ ഡിയാഗോ ജോട്ട, ലിവർപൂളിൽ ചേരാൻ ഒരുങ്ങുന്നു.
നിലവിൽ പോർച്ചുഗൽ ടീമിന്റെ മുന്നേറ്റക്കാരനായ 23കാരൻ, മെഡിക്കൽ പരിശോധനകൾക്കായി ആൻഫീൽഡിൽ എത്തി എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
45 മില്യൺ യൂറോ കരാറിലാണ് ജോട്ടോയുടെ ലിവർപൂൾ യാത്ര. വോൾവ്സ് കോച്ച് നൂനൊ സാന്റൊ ജോട്ടയ്ക്ക് ഭാവുകങ്ങൾ നേർന്നു. യഥാർത്ഥ സ്ഥലത്ത് തന്നെയാണ് ജോട്ടൊ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.



Friday, September 18, 2020

തിയാഗോ ലിവർപൂളിൽ എത്തി...


ലിവർപൂൾ ആരാധകർ കാത്തിരുന്ന സുവർണ നിമിഷം.
ചാംമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്സയിലോണയുടെ നെഞ്ചകം കീറി എട്ട് ഗോളിന് കുരുതി കൊടുത്തപ്പോൾ എതിർ പടയണിയുടെ മിദ്ധ്യനിരയിൽ മിന്നിതിളങ്ങിയ തിയാഗോ അൾകാൻട്ര എന്ന സ്പാനിഷ് പോരാളി, ചൂടാറും മുമ്പേ ലിവർപൂൾ നിരയിൽ ചുവന്ന കുപ്പായം അണിയാൻ വന്നെത്തി.

ആഡ്ഓണുകളടക്കം 30 മില്യൺ യൂറോയ്ക്കാണ് തിയാഗോ ബയേൺ മ്യൂണിക്കിൽ നിന്നും എത്തുന്നത്. അടുത്ത വ്യാഴാഴ്ചയിലെ മത്സരത്തിൽ ആറാം നമ്പർ ജഴ്സിയിൽ തിയാഗോ ലിവർപൂൾ നിരയിൽ കളിക്കാനിറങ്ങും.


Thursday, September 17, 2020

യുണൈറ്റഡിലേക്കല്ല ലിവർപൂളിലേക്ക്


തിയാഗോയുടെ കൈമാറ്റത്തിനായി  ലിവർപൂളുമായി ധാരണയിൽ എത്തി
എന്ന് ബയേൺ മ്യൂണിക് ചെയർമാൻ കാൾ ഹെയിൻസ് വ്യക്തമാക്കി. ഇനി ഒദ്യോഗികമായ നടപടിക്രമങ്ങൾ മാത്രമേ ബാക്കിയുളളൂ.

തിയാഗോ അൽകാന്ട്രയ്ക്കായ് ലിവർപൂൾ പ്രാരംഭ ഫീസ് 20 മില്യൺ ഡോളർ, പുറമെ ആഡ് ഓണുകളും (26 മില്യൺ ഡോളർ) നൽകുമെന്നാണ് അറിയുന്നത്, ബയേണിലെ കരാറിൽ ഒരു വർഷം അവശേഷിക്കുന്നുണ്ട്, പരിശീലനം തുടങ്ങിയ ബയേൺക്യാമ്പിൽ ഇതുവരെയും തീയോഗ ചേർന്നിട്ടില്ല, അതുകൊണ്ട് തന്നെ തിയാഗോയെ ചുറ്റിപ്പറ്റി ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളുടെ ട്രാൻസ്ഫർ റൂമറുകൽ നിലനിന്നിരുന്നു. അതിനാണ് ഇതോടെ ഒരു തീരുമാനം ആയത്.

സ്പെയിൻ ഇന്റർനാഷണൽ 2013 ൽ ബാഴ്‌സലോണയിൽ നിന്നാണ്  ബയേണിനൊപ്പം ചേർന്നത്, കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ  പിഎസ്ജി ക്കെതിരായ  ഫൈനലിൽ ബയേണിന്റെ നെടുംതൂൺആയിരുന്നു. 

ഒരു വർഷം മാത്രം കരാർ ബാക്കിയുളള ലിവർപൂൾ മിഡ്ഫീൽഡർ ജോർജീനിയോ വൈനാൽഡത്തിൻെറ, ബാഴ്സലോണ കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ, തിയാഗോയെ മറ്റ് ക്ലബ്ബുകൾക്ക് നൽകാതെ നിലനിർത്തണം എന്ന് ലിവർപൂൾ ബയേണുമായി ധാരണയുണ്ടാക്കി, എന്ന വാർത്തകൾ  പരന്നിരുന്നു.
 
വൈനാൾഡത്തിന്റെ കാര്യത്തിൽ ലിവർപൂളിന് ഇനി ധൈര്യമായി തീരുമാനം എടുക്കാം.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിന്റെ രണ്ടാമത്തെ സൈനിംഗാണിത്. ഗ്രീസ് ലെഫ്റ്റ് ബാക്ക്  കോസ്റ്റാസ് സിമിക്കാസിനേക്കാൾ മാധ്യമ ശ്രദ്ധ നേടുന്ന ട്രാൻസ്ഫറാണിത്. 
മെസ്സി - സിറ്റിയിലേക്ക് വരുന്നതിനേക്കാൾ വലിയ വാർത്ത തിയാഗോയുടെ കാരാറാണ് എന്ന്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയിൻ റൂണി പറഞ്ഞിരുന്നു.

പിഎസ്ജി യിൽ വിലക്കിന്റെ വല്യേ പെരുന്നാൾ


പിഎസ്ജി താരം നെയ്മറിന് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി.
ഗോൺസാലസിനെ തലയുടെ പിന്നിൽ അടിച്ചതിനാണ് നെയ്മറെ വിലക്കിയത്, ഗോൺസാലസ് തന്നെ "കുരങ്ങ്" എന്ന് വിളിച്ചതായി നെയ്മർ ആരോപിച്ചു.  ആരോപണം ഗോൺസാലസ് നിഷേധിച്ചു.
ഏഴ് മത്സരങ്ങളിൽ വിലക്ക് ഉണ്ടായേക്കും എന്ന് ആദ്യം വാർത്ത പുറത്ത് വന്നിരിന്നു.

"വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ചതായി ഞങ്ങൾക്ക് അറിയാം, അതിന് വേണ്ടത്ര തെളിവ് കിട്ടിയിട്ടില്ല, വംശീയ അധിക്ഷേപം നടന്നോ എന്നതിന് ഫൂട്ടേജ് കൂടുതലായി പരിശോധിക്കേണ്ടി വരും".അച്ചടക്ക കമ്മീഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ ഡെനിയക്സ് പറഞ്ഞു.

സെപ്റ്റംബർ 23 ന് നടക്കുന്ന ലീഗിന്റെ അടുത്ത അച്ചടക്ക കമ്മീഷൻ യോഗത്തിലേക്ക് എയ്ഞ്ചൽ ഡി മരിയയെ അന്വേഷണ വിധേയമായി  വിളിപ്പിച്ചു.

സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഗോൺസാലസിനോട് നെയ്മർ സ്വവർഗ്ഗരതി പരാമർശം നടത്തിയോ എന്നും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. അത് സത്യമായൽ ഒരു പക്ഷേ കൂടുതൽ സസ്‌പെൻഷനുകൾ നേരിടേണ്ടിവരും.

 പി‌എസ്‌ജിയുടെ പ്രതിരോധ താരം ലെയ്‌വിൻ കുർസാവയ്ക്ക് ആറ് മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തി. മാർസെലിയുടെ  ലെഫ്റ്റ് ബാക്ക് ജോർദാൻ അമാവിയെയും സസ്പെൻഡ് ചെയ്തു.

അർജന്റീനക്കാരനായ ഡാരിയോ ബെനഡെറ്റോയുമായി  ഏറ്റുമുട്ടിയതിന് മാർസലിയുടെ  ലിയാൻ‌ഡ്രോ പരേഡസിനെ രണ്ട് ഗെയിമുകൾക്ക് വിലക്കി. 

 ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബോളായി 2017 ൽ പാരീസിലെത്തിയ നെയ്മറുടെ സസ്‌പെൻഷനുകളുടെ എണ്ണം കൂടുകയാണ്.

2019 മാർച്ചിൽ പി‌എസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടക്കുന്ന വേളയിൽ നെയ്മറെ  മൂന്ന് ഗെയിമുകൾക്ക് വിലക്കിയിരുന്നു, യുവേഫ പിന്നീടത്  രണ്ടായി ചുരുക്കി.

ഫ്രഞ്ച് കപ്പ് ഫൈനലിൽ പി‌എസ്‌ജിയുടെ പെനാൽറ്റി പുറത്തേക്ക് അടിച്ചതിനു ശേഷം, റെന്നസ്സ് ഫാൻസിനെതിരെ നെയ്മർ ആക്രോശം  നടത്തിയതിന്,  എഫ്‌എയിൽ നിന്ന് മൂന്ന് മത്സരങ്ങളുടെ വിലക്കും നേടിയിട്ടുണ്ട്.

ഫിഫ പുതിയ ലോക റാങ്കിംഗ് പുറത്തുവിട്ടു പോർച്ചുഗൽ അഞ്ചാം സ്ഥാനത്ത്.


ഫിഫ പുറത്ത് വിട്ട പുതിയ റാങ്കിംഗ് പട്ടികയിൽ പോർച്ചുഗല്ലിന് അഞ്ചാം സ്ഥാനം. അന്താരാഷ്ട്ര ഫുട്‌ബോൾ റാങ്കിംഗിൽ രണ്ട് സ്ഥാനം മുന്നിലേക്ക് കയറി വരാൻ ഇക്കുറി പോർച്ചുഗലിന് സാധിച്ചു.
ഉറുഗ്വേ ഒരുപടി താഴോട്ട്പോയി ആറാം സ്ഥാനത്താണ്. ലോകകപ്പിൽ മികച്ച കളി കാഴ്ചവെച്ച് മുന്നിലായിരുന്ന  ക്രൊയേഷ്യ പിന്നെ പിന്നെ താഴോട്ടാണ്, പുതിയ പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് അവർ പിന്തളളപ്പെട്ടു.
ബ്രസീലും അർജന്റീനയും നിലവിലുള്ള പോയിൻറിൽ തന്നെ ആയതിനാൽ മൂന്നും ഒമ്പതും സ്ഥാനങ്ങളിൾക്ക് മാറ്റം ഉണ്ടായില്ല.
ആദ്യ പത്ത് സ്ഥാനം ഇങ്ങനെ:-
1  ബെൽജിയം
2  ഫ്രാൻസ്
3  ബ്രസീൽ
4  ഇംഗ്ലണ്ട്
5  പോർച്ചുഗൽ
6  ഉറുഗ്വേ
7  സ്പെയിൻ
8  ക്രൊയേഷ്യ
9  അർജന്റീന
10 കൊളംബിയ

Wednesday, September 16, 2020

ബെയിൽ തിരിച്ച് ട്ടോട്ടൻഹാമിലേക്ക്

പ്രീമിയർലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ തോറ്റതിൻെറ ഞെട്ടലിലാണ് കോച്ച് മൗറീഞ്ഞോയും ചെയർമാൻ ഡാനിയേൽ ലെവിയും.
തോൽവിയോടെ തുടങ്ങിയത് ലെവിയെ  വല്ലാതെ നിരാശനാക്കിയിട്ടുണ്ട്. 
റിയൽമാഡ്രിഡിൽ നിന്ന് തന്റെ മുൻകാല ക്ലബ്ബായ ട്ടോട്ടൻഹാമിലേക്കുളള യാത്രയ്ക്ക് ബെയിൽ ഒരുങ്ങിയതയാണ് വാർത്ത. 

 റയൽ മാഡ്രിഡുമായി ചർച്ചകൾ നടത്തിയ ശേഷം സ്പർസ് ചെയർമാൻ ലെവി, മാധ്യമങ്ങളെ കണ്ടത് സന്തോഷം നിറഞ്ഞ മുഖത്തോടെയാണ്.

ബെയ്ലിനെ കൂടാതെ മാഡ്രിഡിൻെറ  പ്രതിഭാധനനായ ലെഫ്റ്റ് ബാക്ക് സെർജിയോ റെഗുയിലനെയും  ലണ്ടനിലേക്ക് തിരികെ കൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് ലെവി,  25 മില്യൺ ഡോളർ അതിനായി നീക്കിവെച്ചിട്ടുണ്ട്.

ലെവിക്ക് ഈ ഡബിൾ ട്രാൻസ്ഫർ നടത്താൻ  കഴിഞ്ഞാൽ  അത് ഒരു അത്ഭുതകരമായ ഇരട്ട സ്വൂപ്പായിരിക്കും എന്നാണ് ഫുട്‌ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ. 

ഇരുവരും ടീമിലെത്തിയാൽ  ജോസ് മൗറീഞ്ഞോയ്ക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ വിവിധ ഫോർമേഷനിൽ കളിക്കാരെ വിന്യസിക്കാനാവും. നിലവിൽ ഹാരികെയ്നെ കേന്ദീകരിച്ചാണ് മൗറീഞ്ഞോയുടെ തന്ത്രങ്ങൾ.

കഴിഞ്ഞ ദിവസം മുൻനിരയിലേക്ക് ഒരു കളിക്കാരനെ കൂടി കണ്ടെത്തും എന്ന് മൗറീഞ്ഞോ പറഞ്ഞിരുന്നു. വാർത്ത പരന്നതോടെ ടോട്ടൻഹാം ആരാധകർ ബെയ്ലിൻെറ തിരിച്ചു വരവ് ആഘോഷിക്കുകയാണ്.

Tuesday, September 15, 2020

Vidal reached to Inter Milan

Barcelona's Chile international Arturo Vidal will sign a contract with Inter Milan today.

Italian media reported yesterday (Monday) that the medical was completed.

Vidal knows he will not get a chance under Barcelona's new coach.Vidal will be happy to be able to reach the Milan 
soon.
Suarez is the big question mark right now.

വിഡാൽ ഇൻ്ററിലേക്ക്

ബാഴ്സയിലോണയുടെ ചിലി താരം അർതുറൊ വിഡാൽ ഇൻ്റർ മിലാനുമായുളള കരാറിൽ  ഇന്ന്  സൈനിംഗ് പൂർത്തിയാക്കും. 
ഇന്നലെ (തിങ്കളാഴ്ച) മെഡിക്കൽ പൂർത്തികരിച്ചു എന്നാണ് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തത്.
ബാഴ്സയുടെ പുതിയ കോച്ച് കോമാൻെറ കീഴിൽ അവസരം ലഭിക്കില്ല എന്ന് ഉറപ്പായതോടെ ആണ്, വിഡാൽ വേറെ അന്വേഷണം തുടങ്ങിയത്. വൈകാതെ തന്നെ  ഇൻ്ററിൽ എത്താൻ സാധിച്ചതിൽ വിഡാൽ സന്തുഷ്ടനായിരിക്കും.
സുവാരസാണ് ഇപ്പോൾ വലിയ ചോദ്യചിഹ്നമായി നിൽക്കുന്നത്.

നെയ്മറിന് ഏഴു മത്സരം നഷ്ടമാകും


നെയ്മറിന് ഏഴ് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി.

അൽവാരൊ ഗോൺസാലസിൻെറ പ്രകോപനത്തിൽ പ്രതികരിച്ച് പോയതിനാണ് വിലക്ക്. ഗോൺസാലസിന് പത്ത് മത്സരങ്ങൾ വിലക്ക് കിട്ടിയേക്കും.നെയ്മറിന് വിലക്ക്

ബാഴ്സയിലേക്ക് മെംഫിസ് ഡെപെ ?

ഫ്രഞ്ച്  വിംഗർ മെംഫിസ് ഡെപെയെ ന്യൂ ക്യാമ്പിലേക്ക് കൊണ്ടുവരാൻ ബാഴ്‌സലോണ 28 മില്യൺ ഡോളർ കരാർ ആലോചനയിൽ.

ഡച്ച് ദേശീയ ടീമിനെ പരിശീലിപ്പിച്ച കാലം മുതൽ തന്നെ നന്നായി അറിയുന്ന 26 കാരനെ ടീമിലെത്തിക്കാൻ റൊണാൾഡ് കോമാൻ വന്നയുടൻ ശ്രമം തുടങ്ങിയിരുന്നു.

തങ്ങളുടെ വലിയ  എതിരാളികളായ റയൽ മാഡ്രിഡിനോട് ലാലിഗ കിരീടം അടിയറവെച്ച   സീസണിനുശേഷം ശക്തമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ക്ലബ്.

നല്ല നിലവാരത്തിൽ കളിക്കുന്ന ഡെപ്പെയെ മാഞ്ചസ്റ്റർ യുണൈറ്റഡ്  2017 ജനുവരിയിൽ 25 മില്യൺ ഡോളറിന്  ലിയോണിന് വിറ്റിരുന്നു.
ഈ ഇടപാടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരികെ വാങ്ങാനുളള ഒരു ബാക്ക് ക്ലോസും  കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ഡെപ്പെയ് ഫ്രഞ്ച് ടീമിൽ ചേർന്നപ്പോൾ ഏകദേശം 17 മില്യൺ ഡോളറിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരികെ വാങ്ങാമായിരുന്നു. പക്ഷേ അന്ന് അവരത് നിരസിച്ചു. 
ലിയോണിൽ ചേർന്നതിനുശേഷം, ഡെപെയ് കൂടുതൽ ഫോമിലേക്ക് ഉയരുകയും  ഓൾഡ് ട്രാഫോർഡിലെ തന്റെ നാളുകളിൽ നിന്ന് ഏറെ മെച്ചപ്പെടുകയും ചെയ്തു. 140 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ നേടുകയും ചെയ്തു.

ആദ്യ സീസണിൽ ഡിജോണിനെതിരായ മത്സരത്തിൽ 4-1 വിജയത്തിൽ ഡെപെ  ഹാട്രിക് നേടിയാണ് തുടങ്ങിയത്.

Monday, September 14, 2020

സുവാരസിൻെറ ഭാവി

 


ഒരു പ്രഫഷണൽ ഫുട്ബോളറും  തൻെറ ഭാവിയെക്കുറിച്ച് ഇത്രയ്ക്ക് ആശങ്കപ്പെട്ടിരിക്കാൻ ഇടയില്ല. വർത്തമാനകാല ഫ്ട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആയിരുന്നിട്ടും ഭാവി തുലാസിലായ താരമാണ് ലൂയി സുവാരസ്. 

ബാഴ്സലോണയുടെ പരിശീലകനായി ഡൊണാൾഡ് കോമാൻ എത്തിയതാണ് സുവാരസിനെ കുഴപ്പത്തിലാക്കുന്നത്. സുവാരസുൾപ്പെടെ പല കളിക്കാർക്കും തന്റെ ഇലവനിൽ സ്ഥാനം നഷ്ടപ്പടും എന്നകാര്യം കോമാൻ വ്യക്തമാക്കിയതാണ്.

അമേരിക്കൻ മേജർലീഗിൽ കളിക്കാൻ തയ്യാറെടുക്കുമ്പോഴാണ്,യുവൻ്റൻസിൽ നിന്നും ക്ഷണം വരുന്നത്. യുവൻറൻസ് ട്രാൻസ്ഫർ കോവിഡ് കാരണം മന്ദഗതിയിൽ ആയതാണ് സുവാരസിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്.

ബാഴ്സലോണയുടെ കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ സുവാരസിന് ഇടം ലഭിച്ചിരുന്നില്ല. വരും മത്സരങ്ങളിൽ ബാഴ്സലോണയുടെ മത്സരങ്ങൾ ബെഞ്ചിൽ ഇരുന്ന് കാണേണ്ടിവരുമൊ എന്ന ചിന്ത സ്റ്റാർ സ്ട്രൈക്കറെ വിഷമത്തിലാക്കുന്നു.



Sunday, September 13, 2020

Mbappe will leave psg

Mbappe  is aiming for a move to England or Spain, with The Times reporting that Mbappe has Manchester United and Liverpool on his radar.

 The striker has informed the French champions that he wants to go at the end of this season.PSG have time till the end of this season to decide on a transfer fee for himself and find someone else to replace him.
 In 2018, Mbappe signed a five-year deal in Paris. Signed from Monaco for 165 M dollars .The second highest transfer fee ever paid to a football player.

 In the past, Mbappe has turned down huge offers from Real Madrid and Manchester City.

Since joining PSG, he has scored 77 goals in 102 league and champions league games.

 Real Madrid's  classico rivals Barcelona are keen to take on Mbappe on his departure from PSG. But he has said before about his love for Liverpool.

Mbappe had said in January , "It's amazing what Liverpool are doing at the moment, they're like a machine, they've found a rhythm."

 "I think everything looks easy when you look at it, but it's not easy. Liverpool's boys work hard. They play games every three days, they win, they keep winning."
Later in the year, he added: "Performances like they have been having don’t just happen. To be as ruthless as they have been would come from lots of hard work in training and from having a very good manager.”

 Liverpool's Sadio Mane, Mohamed Salah and Firminho are the best forwards in the world football.
 All of them have a contract with Liverpool until 2023, but everyone turns 29 this season, and when they become a transfer issue next summer, Liverpool will have to look for young players to join their attacking line up.

It should be added that Jorgen Klopp's talks with Mbappe's father earlier this year 

എംബാപ്പെ പിഎസ്ജി വിടും



ഇംഗ്ലണ്ടിലേക്കോ സ്പെയിനിലേക്കോ ഒരു നീക്കം എംബപ്പേ ലക്ഷ്യമിടുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തന്റെ റഡാറിൽ ഉണ്ടെന്ന് എംബാപ്പെ പറഞ്ഞതായി ദ ടൈംസ്  റിപ്പോർട്ട് ചെയ്യുന്നു.

 ഈ സീസണിന്റെ അവസാനത്തിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് സ്ട്രൈക്കർ ഫ്രഞ്ച് ചാമ്പ്യന്മാരെ അറിയിച്ചിട്ടുണ്ട്. തനിക്കുവേണ്ടി ഒരു ട്രാൻസ്ഫർ ഫീസ് തീരുമാനിക്കാനും,പകരം മറ്റൊരാളെ കണ്ടെത്താനും ഈ സീസണിന്റെ അവസാനംവരെ 
പിഎസ്ജി ക്ക്  സമയമുണ്ടെന്നും അദ്ദേഹം പറയുന്നു.
 2018ൽ പാരീസിൽ അഞ്ച് വർഷത്തെ കരാറാണ്  എംബാപ്പെ എഴുതിയത്. മൊണാക്കോയിൽ നിന്ന് 165 മില്യൺ ഡോളറിനാണ് സൈൻ ചെയ്തത്.
ഒരു ഫുട്ബോൾ കളിക്കാരന് ഇതുവരെ നൽകിയ ഏറ്റവും ഉയർന്ന രണ്ടാമത്തെ ട്രാൻസ്ഫർ ഫീസ്.

 കഴിഞ്ഞകാലങ്ങളിൽ  റയൽ മാഡ്രിഡിൽ നിന്നും  മാഞ്ചസ്റ്റർ സിറ്റിയിൽനിന്നും ഉണ്ടായ വമ്പൻ ഓഫറുകൾ എംബാപ്പെ നിരസിച്ചിരിന്നു.

പിഎസ്ജി യിൽ എത്തിയതിനുശേഷം  102 ലിഗ്  മത്സരങ്ങളിൽ നിന്നും 77 ഗോളുകൾ നേടി.

 റിയലിൻെറ ക്ലാസിക്കൊ  എതിരാളികളായ ബാഴ്‌സലോണ പി‌എസ്‌ജിയിൽ നിന്നുള്ള എംബാപ്പെയുടെ  വിടവാങ്ങൽ സംഭവിച്ചാൽ  എടുക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്. എന്നാൽ ലിവർപൂളിനോടുള്ള തന്റെ സ്നേഹത്തെ കുറിച്ച് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.

ജനുവരിയിൽ എംബാപ്പെ പറഞ്ഞിരുന്നു. “ഈ നിമിഷത്തിൽ ലിവർപൂൾ ചെയ്യുന്നത് അതിശയകരമാണ്,” അവർ ഒരു യന്ത്രം പോലെയാണ്, അവർ ഒരു താളം കണ്ടെത്തി"

 "നിങ്ങൾ കാണുമ്പോൾ എല്ലാം എളുപ്പമാണെന്ന്  കരുതുന്നു, പക്ഷേ അത് എളുപ്പമല്ല. ലിവർപൂളിൻെറ ആൺകുട്ടികൾ കഠിനമായി പ്രവർത്തിക്കുന്നു. അവർ മൂന്ന് ദിവസത്തിലൊരിക്കൽ ഗെയിമുകൾ കളിക്കുന്നു, അവർ വിജയിക്കുന്നു, വിജയിച്ചുകൊണ്ടേ ഇരിക്കുന്നു."

 വർഷാവസാനം, അദ്ദേഹം കൂട്ടിച്ചേർത്തു: "അവരുടേതുപോലുള്ള പ്രകടനങ്ങൾ നടന്നിട്ടില്ല. അവരെപ്പോലെ മികച്ചത് ആയിരിക്കുക  എന്നത് പരിശീലനത്തിലെ കഠിനാധ്വാനത്തിൽ നിന്നും വളരെ നല്ല മാനേജറുടെ കീഴിൽ കളിക്കുന്നത്കൊണ്ടും സംഭവിക്കുന്നതാണ്"

 ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റനിരയാണ് ലിവർപൂളിൻെറ ,സാഡിയോ മാനെ, മുഹമ്മദ് സലാ, ഫിർമിനൊ സഖ്യം.പക്ഷേ
 ഇവരെല്ലാം 2023 വരെ ലിവർപൂളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്, എന്നാൽ എല്ലാവർക്കും  ഈ സീസണിൽ 29 വയസ്സ് തികയുന്നു, അടുത്ത സമ്മറിൽ  ഇവർ ട്രാൻസ്ഫർ വിഷയങ്ങളായി മാറുമ്പോൾ ലിവർപൂളിന് മുന്നേറ്റ നിരയിലേക്ക് യുവതാരങ്ങളെ തിരയേണ്ടി വരും.

ഈ വർഷാരംഭത്തിൽ യൂർഗൻ ക്ലോപ്പ് എംബാപ്പെയുടെ പിതാവുമായി ചർച്ച നടത്തിയത് ഇതുമായി കൂട്ടിവിയിക്കേണ്ടതാണ്
 

ആഴ്സനൽ കീപ്പർ ആസ്റ്റൺവില്ലയിലേക്ക്


ആഴ്സൽ ഗോൾകീപ്പർ എമിലിയാനൊ മാർട്ടിനസ് ആസ്റ്റൺ വില്ലയിലേക്ക് കൂട്മാറുന്നു.
ആഴ്സനൽ 22 മില്യൺ യൂറോ വിലയിട്ട എമിലിയാനോയെ ക്ലബ്ബുകൾ താത്പര്യം പ്രകടിപ്പിക്കാതയതോടെ, 18 മില്യണ് വിൽക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ്,
ആസ്റ്റൺവില്ല അദ്ദേഹത്തെ വാങ്ങാൻ തയ്യാറായത്.

Friday, September 11, 2020

റിയൽമാഡ്രിഡിലേക്ക് ഒരു യുവതാരം

കമാവിംഗ റിയലിലേക്ക് ?


 റിയൽ മാഡ്രിഡ് ഈ വേനൽക്കാലത്ത് റെന്നസ് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗയെ സൈൻ ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 



17 )ം വയസ്സിൽ തന്നെ  ലിഗ് 1 ക്ലബായ റെന്നസ്സിന്റെ ആദ്യ ഇലവനിൽ ഇടംനേടിയ  താരമാണ് എഡ്വേർഡ് കമാവിംഗ എന്ന ഫ്രഞ്ച് മിഡ്ഫീൽഡർ.
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനംകൊണ്ട് ഏറെ പ്രശംസ നേടാനും,സെൻസേഷനാകുവാനും ഈ ചെറുപ്പകാരനായി.ഇക്കുറി റെന്നസ്സിന് ചാംമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിലും ഈ പതിനേഴുകാരൻെറ സാന്നിധ്യമുണ്ടായി.


 കഴിഞ്ഞയാഴ്ച യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ കാമവിംഗയ്ക്ക് ഫ്രാൻസിന്റെ സീനിയർ ടീമിലും അരങ്ങേറ്റം ലഭിച്ചു.


 1914 ൽ മൗറീസ് ഗാസ്റ്റിഗർ അരങ്ങേറ്റം കുറിച്ചതിനുശേഷം, 100 വർഷങ്ങൾക്കിപ്പുറം ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഇന്റർനാഷണലായി കമാവിംഗ മാറി.

റെന്നസ്സ് മാനേജ്‌മെന്റ്, ടീമിനെ വിപുലീകരിക്കാൻ സാമ്പത്തികശേഷി വർദ്ധിപ്പിക്കാൻ നോക്കുന്നതിനിടെയാണ്, സ്പാനിഷ് വമ്പൻമാരായ റിയൽമാഡ്രിഡ് 55 മുതൽ 60 മില്യൺ വരെ കമാവിംഗയ്ക്കായ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതേസമയം ഫ്രഞ്ച് ചാംമ്പ്യൻമാരായ പിഎസ്ജിയും ഇത്രതന്നെ തുകയ്ക്ക് കമാവിംഗയെ വാങ്ങിക്കാനുളള മത്സരത്തിൽ റിയൽമാഡ്രിഡിനൊപ്പമുണ്ട്.


“കാമവിംഗയെ വേണ്ടെന്ന് ഞാൻ പറയില്ല,” പി‌എസ്‌ജി ബോസ് തോമസ് തുച്ചൽ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.ലിഗ് 1 ലെ മികച്ച കളിക്കാരിൽ ഒരാളായ അദ്ദേഹത്തിന് നല്ല ഭാവിയുണ്ട്.'

 യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകൾ യൂറോപ്യൻ ഫുട്ബോളിന്റെ ഉയർന്നുവരുന്ന പ്രതിഭകളിലൊന്നിലേക്ക് ശ്രദ്ധ കേന്ദീകരിക്കുമ്പോൾ , തന്റെ ദീർഘകാല ഭാവി ബെർണബ്യൂവിൽ ആയിരിക്കണമെന്ന് കാമവിംഗയെ പ്രേരിപ്പിക്കുന്നതിൽ മാഡ്രിഡ് ബോസ് സിനെഡിൻ സിദാൻ  ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ബെയ്ലിനുപകരം മെഹ്റസിനെ തരുമൊ?



ഗാരെത് ബേൽ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.  റയൽ മാഡ്രിഡ് ഈ കേസ് എത്രയും വേഗം അവസാനിപ്പിക്കാനുളള ശ്രമത്തിലാണ്. ബെയ്ലിനെ  സാന്റിയാഗോ ബെർണാബുവിൽ നിന്ന് പറഞ്ഞയച്ച് പകരം മറ്റൊരു കളിക്കാരനെ  വേഗം സൈൻ ചെയ്യിക്കാനുളള നെട്ടോട്ടത്തിലാണ്.

എന്നാൽ ബേൽ പോകാൻ സ്വയം തീരുമാനിക്കും  വരെ മാഡ്രിഡ്  മിണ്ടാതിരുന്നേക്കാം. നിരവധി തവണ സിദാൻ ബേലിന് അവസരങ്ങൾ നിഷേധിച്ചിരുന്നു. അതിൽ അസംപ്തൃതനാണ് ബെയിൽ. ബേലിനെ നിലനിർത്താൻ സിദാന് താത്പര്യവും ഇല്ല.

ഫ്രഞ്ച് പത്രമായ 'ഫുട്ട് മെർകാറ്റോ' നൽകുന്ന വാർത്തകൾ ശരിവെയ്ക്കുകയാണെങ്കിൽ. മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസുമായി റയൽമാഡ്രിഡ് ഇതിനോടകം സംസാരിച്ചുകഴിഞ്ഞിട്ടുണ്ട്. റയൽമാഡ്രിഡ് പോലെയുളള ഒരു വൻ ക്ലബിന്റെ ക്ഷണം അദ്ദേഹം തളളിക്കളയാൻ ഇടയില്ല.

 29 കാരനായ അൾജീരിയക്കാരന് സിറ്റിയുമായി   2023 ജൂൺ വരെ കരാറുണ്ട്. മാത്രമല്ല ഗ്വാർഡിയോളയുടെ വലിയ താരങ്ങളിൽ ഒരാളാണ് മെഹ്റസ്.


ബെയ്ലിനെ വെച്ച് ഒരു സ്വാപ് ഡീലിനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്‌.സിറ്റി സമ്മതം മൂളിയാൽ ഈ സമ്മറിൽതന്നെ അദ്ദേഹം മാഡ്രിഡിൽ എത്തും. അങ്ങനെ എങ്കിൽ സിറ്റി സ്വീകരിച്ചാലും ഇല്ലെങ്കിലും ബെയ്ലിനെ റയൽമാഡ്രിഡ് ഒഴിവാക്കും.

Thursday, September 10, 2020

പ്രീമിയർലീഗ് ചെൽസിക്കുള്ളത് ലംപാർഡ് ?

ഈ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗിൽ പണം വാരിയെറിഞ്ഞത് ലംപാർഡിന്റെ നീലപ്പടയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമല്ല, ക്ലബ് ഫുട്‌ബോൾ ലോകത്ത് തന്നെ ഈ കൊല്ലം മില്യണുകളുമായി വിലസിയത് ബ്ലൂസ് തന്നെയാണ്.

ഹക്കീം സിയെച്ച്, ടിമോ വെർണർ, ബെൻ ചിൽവെൽ, കൈഹാവെർട്സ് എന്നിവരെ കൊണ്ടുവരാൻ 200 മില്യണാണ്  ചെൽസി ഇതുവരെ പൊടിച്ചത്.

ഫ്രീ ട്രാൻസ്ഫറിലൂടെ എത്തിയ  തിയാഗോ സിൽവയും മലംഗ് സാർ വേറെയുണ്ട്. ഇവിടെയും നിർത്താൻ ചെൽസി ഉദ്ദേശിക്കുന്നില്ല. ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് ഇവരെയും  വൈകാതെ ടീമിലെത്തിക്കാൻ കഴിയും എന്ന് ലംപാർഡ് പ്രത്യാശിക്കുന്നു.
ഈ സീസണിലെ ഏറ്റവും കരുത്തുളള ടീം ചെൽസി ആയിരിക്കണം എന്ന നിർബന്ധ ബുദ്ധിയോടെയാണ് ലംപാർഡ് തന്റെ കരുക്കൾ നീക്കുന്നത്.

ലംപാർഡ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ ഉളളടക്കം ഇങ്ങനെ...
"മികച്ച പ്രകടനം നടത്താൻ കഴിയുന്ന കളിക്കാരെ ടീമിലെത്തിക്കാൻ സാധിച്ചു. എനിക്കറിയാം ലോകത്തെ എല്ലാ ചെൽസി ആരാധകരും ആവേശത്തിലായി കഴിഞ്ഞു എന്ന്. അവർ പ്രീമിയർ ലീഗ് തുടങ്ങാൻ കാത്തിരിക്കുകയാണ്.

‘അതേസമയം, പ്രീമിയർ ലീഗ് നേടാൻ എന്താണ് വേണ്ടതെന്ന് എനിക്കറിയാം.  ഒരു കളിക്കാരനെന്ന നിലയിലും  ഞാനത് മനസ്സിലാക്കുന്നു.

 ‘സമീപ വർഷങ്ങളിൽ ആധിപത്യം പുലർത്തുന്ന ടീമുകളെക്കുറിച്ചും ലിവർപൂളിലേക്കും മാഞ്ചസ്റ്റർ സിറ്റിയിലേക്കും മാധ്മങ്ങളുടെ  കണ്ണുകൾ ആകർഷിക്കപ്പെടുമ്പോൾ, അവ കുറച്ച് വർഷങ്ങളായി നടന്ന ഒരു കഥയാണ്. ഞങ്ങൾ കുറച്ചു വർഷങ്ങളായി പല വിലക്കുകളിലും പെട്ടിരിക്കുകയായിരുന്നു,   ‘എന്റെ പ്രതീക്ഷകൾ കഴിഞ്ഞ വർഷത്തേക്കാൾ വ്യത്യസ്തമാണ്. കാരണം കാര്യങ്ങൾ ഏറെ മാറിക്കഴിഞ്ഞു.
"ട്രാൻസ്ഫർ വിലക്ക്  ഉണ്ടായിരുന്നിട്ടും ചാംമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന നിലയിൽ ഞങ്ങൾ ലീഗിൽ ഫിനിഷ് ചെയ്തു." 
 
ചെറിയ പ്രായത്തിൽ തന്നെ സെൻസേഷനായ,     ലോക ഫുട്ബോളിലെ വിദഗ്ധർ വലിയ ഭാവിയുണ്ടെന്ന് പ്രകീർത്തിച്ച, വൻതാരനിരയുമായാണ് ചെൽസി ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്.

ഈ ആത്മവിശ്വാസംകൊണ്ടാണ്
ഇത്തവണ ലീഗിൽ ചെൽസിയുടെ തേരോട്ടം കാണാൻ കാത്തിരിക്കൂ എന്ന് ലംപാർഡ് പറയാതെ പറയുന്നത്.


Tuesday, September 8, 2020

ബാഴ്സയിലേക്ക് ലിവർപൂൾ താരം.

ജോർജീനിയോ വൈനാൾഡം  ബാഴ്‌സയിലേക്ക്. ലിവർപൂളിന്ററെ  മദ്ധ്യ നിരയിലെ  ശക്തനായ  ഡച്ച് താരം.  വരുന്ന സീസണിൽ ബാഴ്സയിൽ കളിക്കുമെന്ന് ഉറപ്പാകുന്നു. 

ബാഴ്സയുടെ പുതിയ കോച്ച് റൊണാൽഡ് കോമാനും വൈനാൾഡവും ഒരേ നാട്ടുകാരാണ്. കൂടാതെ കോമാന്റെ കീഴിൽ നെതർലാൻഡ് അന്താരാഷ്ട്ര ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. അടുത്ത സീസണിലെ റൊണാൾഡ് കോമാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് വൈനാൾഡം. 
ഈ പ്രാവശ്യത്തെ പ്രീമിയർ ലീഗ് ചാംമ്പ്യൻഷിപ്പും കഴിഞ്ഞ വർഷത്തെ ചാംമ്പ്യൻസ് ലീഗ് വിജയികളുമായ ലിവർപൂളിന്റെ മദ്ധ്യനിരയിൽ വൈനാൾഡമിൻെറ പ്രകടനം മികച്ചതായിരുന്നു.

മിഡ്‌ഫീൽഡിൽ വലിയ മാറ്റങ്ങൾ വരുത്താനാണ്. ബാഴ്സലോണ ശ്രമിക്കുന്നത്. ഇനിയസ്റ്റ ക്സാവി പോലെയുള്ള ഇതിഹാസങ്ങളുടെ ഒഴിവ് നികത്താൻ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും അതൊന്നും നിലനിൽക്കുന്ന വിജയങ്ങൾ കൊണ്ടുവന്നില്ല. മെസ്സിയെ അമിതമായി ആശ്രയിക്കുന്ന ടീം. ടോട്ടൽ ഫുട്‌ബോൾ കളിക്കുന്ന ടീമുകൾക്കെതിരെ പ്രയാസപ്പടുന്നു.
പ്യാനിക്കിനോടൊപ്പം വൈനാൾഡം കൂടി എത്തിയാൽ മദ്ധ്യനിര നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് കോൾമാൻ കരുതുന്നു.

ലിവർപൂളും ബാഴ്സലോണയും നല്ല ബന്ധമുളള ക്ലബ്ബുകളാണ്.കുടിഞ്ഞൊയും സുവാരസും, ലിവർപൂളിൾ നിന്നും എത്തിയവരാണ്.

ലിവർപൂളിനാകട്ടെ ഇംഗ്ലണ്ടിൽ തുടർവിജയങ്ങളുടെ യാത്രയിൽ കല്ലുകടി തുടങ്ങികഴിഞ്ഞു. എതിർടീമുകൾ ഏറെ പരിചയിച്ച ലിവർപൂൾ മദ്ധ്യനിരയിൽ കാതലായ, ഒരു മാറ്റം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ബയേൺ മ്യൂണിക്കിൻെറ സ്പാനിഷ് മിഡ്ഫീൽഡർ തിയാഗോഅൽകാന്ട്ര ലിവർപൂളുമായി കരാറിന്റെ അവസാന നടപടിക്രമങ്ങളിലാണ്.

Friday, September 4, 2020

അഭ്യൂഹങ്ങൾക്ക് വിട മെസ്സി ബാഴ്സയിൽതന്നെ

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മെസ്സിയുടെ തുറന്ന് പറച്ചിൽ.

"ഇനിയൊരു തർക്കത്തിനില്ല പ്രിയ ക്ലബിനെതിരെ കോടതി കയറാൻ താത്പര്യം ഇല്ല."

എന്നാൽ ബാഴ്‌സ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂവിനെതിരെ അദ്ദേഹം കടുത്ത ആക്രമണം നടത്തി. 

 “സീസൺ അവസാനിക്കുമ്പോൾ എനിക്ക് പോകണോ അതോ എനിക്ക് താമസിക്കണോ എന്ന് തീരുമാനിക്കാമെന്ന് പ്രസിഡന്റ് എല്ലായ്പ്പോഴും പറഞ്ഞു, അവസാനം അദ്ദേഹം വാക്ക് പാലിച്ചില്ല,” 
മെസ്സി ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  

 "ഞാൻ വിചാരിച്ചു, ഞാൻ സ്വതന്ത്രനാണെന്ന്  ഞാൻ ബാഴ്സയെ വിശ്വസിച്ചു. സീസൺ അവസാനിക്കുമ്പോൾ ഞാൻ താമസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് പ്രസിഡന്റ് എല്ലായ്പ്പോഴും പറയുമായിരുന്നു, ജൂൺ 10 ന് മുമ്പ് ഞാൻ അതിൽ തീരുമാനം  പറഞ്ഞില്ല, എന്ന കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് കാര്യങ്ങൾ കുഴപ്പത്തിലാക്കി, ജൂൺ മാസത്തിൽ കോവിഡിനിടയിൽ സ്പാനിഷ് ലീഗും, ചാംപ്യൻസ് ലീഗും, തിയ്യതികൾ മാറ്റി വെച്ചതിനാൽ  എല്ലാം കുഴഞ്ഞു മറിഞ്ഞു. അതുകൊണ്ട് കാലാവധിയും തീർന്നു. ബാഴ്സ അത് പരിഗണിക്കും എന്ന് ഞാൻ കരുതി പക്ഷേ അവർ തിയ്യതികളിൽ മുറുകെ പിടിച്ചു"

മെസ്സി തുടർന്നു " പിന്നെയുളള ഒരു പോംവഴി 700 മില്യൺ റിലീസ് ക്ലോസ് അടയ്ക്കുക എന്നുളളതാണ്,
 "ഇത് അസാധ്യമാണ്, പിന്നെ മറ്റൊരു വഴി വിചാരണയ്ക്ക് പോകുക എന്നതായിരുന്നു. ബാഴ്‌സയ്‌ക്കെതിരെ ഞാൻ ഒരിക്കലും കോടതിയിൽ പോകില്ല, കാരണം ഇത് ഞാൻ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്, ഞാൻ വന്നതിനുശേഷം എനിക്ക് എല്ലാം നൽകി, ഞാൻ ജീവിതം പടുത്തുയർത്തിയത് ബാഴ്സലോണയിലാണ്. അതിനാൽ ഇപ്പോൾ ഇവിടെ തുടരുന്നു."
ഗോൾ പുറത്ത് വിട്ട അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയായിരുന്നു.

ഗ്രീൻവുഡ്ഡിന് ഇനി നമ്പർ 11

2020-21 സീസൺ തുടങ്ങാനിരിക്കെ  മാഞ്ചസ്റ്റർ യുണൈറ്റഡ്  11-ാം നമ്പർ ജഴ്സി  മേസൺ ഗ്രീൻവുഡിന് കൈമാറി.

ഇതുവരെ 26-ാം നമ്പർ ഷർട്ട് ധരിച്ച 18 കാരൻ ഓൾഡ് ട്രാഫോർഡിൽ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ചു. പരിശീലകൻ ഓലെ ഗുണ്ണറിന്റെ കീഴിൽ എല്ലാ മത്സരങ്ങളിലും ഉഗ്രൻ പ്രകടനത്തോടൊപ്പം  17 ഗോളുകളും  നേടി.
ഗ്രീൻ‌വുഡിന്റെ മികച്ച ഫോം ശ്രദ്ധിച്ച  ഇംഗ്ലണ്ട് ടീം  മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ് സെപ്റ്റംബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി ടീമിലേക്ക് ക്ഷണിച്ചു.                
ഇംഗ്ലീഷ്  വിംഗർ അടുത്ത സീസണിൽ യുണൈറ്റഡിനായ് കൂടുതൽ മികവുറ്റ പ്രകടനം പുറത്തെടുക്കാൻ ശേഷിയുള്ള പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ 11-ാം നമ്പർ ഷർട്ട് 25 വർഷമായി ഇതിഹാസതാരം  റയാൻ ഗിഗ്സ് ധരിച്ചിരുന്നു.  1991 നും 2014 നും ഇടയിൽ റെഡ് ഡെവിൾസിനായി 963 മത്സരങ്ങളിൽ കളിച്ചു, 168 ഗോളുകൾ നേടി.
 മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ മാർക്ക് ഹ്യൂസ്, ആൻഡ്രി കാഞ്ചെൽസ്കിസ് എന്നിവരും വർഷങ്ങളായി ഈ നമ്പർ ധരിച്ചിരുന്നു.
ആറ് വർഷം മുമ്പ് ഗിഗ്സ് വിരമിച്ച ശേഷം, ഷർട്ട് രണ്ട് വർഷത്തേക്ക് അദ്‌നാൻ ജാനുസാജിന് കൈമാറി.
ഇതിഹാസങ്ങൾ അണിഞ്ഞ് അരങ്ങുവാണ നമ്പറിൽ ഇനി ഗ്രീൻവുഡ്ഡിന്റെ കാലം.

Thursday, September 3, 2020

ചെൽസി വീണ്ടും ഞെട്ടിച്ചു

        ചെൽസിക്കിത് വസന്തകാലം
ജർമ്മൻ സെൻസേഷനായ കെയ് ഹാവെർട്സന്റെ ട്രാൻസ്ഫറുമായി ചെൽസി അവസാന സ്റ്റെപ്പിലേക്ക്.  ഞായറാഴയിലെ മെഡിക്കൽ കൂടി കഴിഞ്ഞാൽ ഹാവെർട്സൻ ചെൽസിക്കു സ്വന്തം.
ബുന്ദസ്ലിഗയിലെ ലെവർകൂസനിൽ നിന്നുമാണ് 23 കാരനായ ഈ തീപ്പൊരി താരം ചെൽസിയിലേക്കെത്തുന്നത്.

മറ്റൊരു ജർമൻ താരം ടിമോ വെർണറെയും ഇതിനോടകം ചെൽസി കരാർ ചെയ്തിട്ടുണ്ട്. ഹാവെർട്സൻകൂടി ചേരുന്നതോടെ നീലപ്പടയുടെ കരുത്ത് കൂടും.

ലെവർകുസൻ ചോദിക്കുന്ന വില 90 മില്യൺ ഡോളറും ആഡ്  ഓണുകളും ചെൽസി നൽകുമെന്നാണ് റിപ്പോർട്ട്.

പോൾ പോഗ്ബയുടെ കൈമാറ്റത്തിനായി യുവന്റസുമായി മാഞ്ചസ്റ്റർ യൂണൈറ്റട്  നടത്തിയ കരാറിനെ മറികടക്കുന്ന റെക്കോർഡ് ട്രാൻസ്ഫറിനാണ് ചെൽസി തെയ്യാറെടുക്കുന്നത്.

മെസ്സി ബാഴ്സയിൽ തുടരുമോ?

മെസ്സി ബാഴ്സയിൽതന്നെ തുടർന്നേക്കാം എന്ന് സൂചന നൽകി അർജൻ്റീനൻ മാധ്യമം ടൈക് സ്പോർട്സ്. തൊണ്ണൂറു ശതമാനവും അതിനാണ് സാധ്യത എന്നാണ് അഭിപ്രായം.
മെസ്സിയുടെ പിതാവ് ഈ വിഷയം ചർച്ച ചെയ്യാൻ ഇപ്പോൾ ബാഴ്സലോണയിൽ ഉണ്ട്. 
മെസ്സി ബാഴ്സയിൽ തുടരുമോ എന്ന ചോദ്യത്തിന് അത് ബുദ്ധിമുട്ടാണ് എന്നാണ് അദ്ദേഹവും അഭിപ്രായപ്പെട്ടത്.

ബുധനാഴ്ച രാത്രി നടന്ന 90 മിനിറ്റ് കൂടിക്കാഴ്ചയിൽ ക്ലബ്ബിൽ നിന്ന് പുറത്തുപോകാനുള്ള ശ്രമം പുനർവിചിന്തനം ചെയ്യാൻ മകനെ പ്രേരിപ്പിക്കാൻ ബാഴ്സലോണ മെസ്സിയുടെ പിതാവ് ജോർജ്ജിനോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച മെസ്സി തന്റെ നിലപാട് വ്യക്തമാക്കും എന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.
630 മില്യൺ ഡോളർ റിലീസ് ക്ലോസ് അടയ്ക്കാതെ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയാൽ രണ്ട് കക്ഷികൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാഴ്സ ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്.
2021 ജൂൺ വരെയാണ് മെസ്സിയുടെ കരാർ. മെസ്സിയേക്കാൾ വലുതാണ് ക്ലബ്ബ് എന്ന താക്കീതാണ് ബാഴ്സലോണ പരോക്ഷമായി നൽകുന്നത്.

Wednesday, September 2, 2020

മാഞ്ചസ്റ്റർ യുണൈറ്റഡിൽ യുവരക്തം

മാഞ്ചസ്റ്റർ യുണൈറ്റഡിൻെറ പുതിയ സൈനിംഗ്
 അയാക്സിൻെറ ഡച്ച് മിഡ്ഫീൽഡർ   വാൻ ഡി ബീക്കിന്റെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു. അഞ്ച് വർഷത്തെ കരാറാണ്  ഒപ്പിട്ടത്.

 23 വയസുകാരനായ വാൻ ഡി ബീക്ക് 2015 ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. യൂറോപ്യൻ മത്സരങ്ങളിൽ പരിചയസമ്പന്നനാണ് അദ്ദേഹം. 2019 ൽ അയാക്സിനെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തിച്ചതിൽ  പ്രധാന പങ്കുവഹിച്ചു.  യുണൈറ്റഡിനെതിരായ 2017 യൂറോപ്പ ലീഗ് ഫൈനലും കളിച്ചിട്ടുണ്ട്.

 കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 11 അസിസ്റ്റുകളുമാണ് ബീക്കിൻെറ സംഭാവന.

 ഡോണി വാൻ ഡി ബീക്ക് മാധ്യമങ്ങളോട് പറഞ്ഞു “ഇത്രയും അത്ഭുതകരമായ ചരിത്രമുള്ള ഒരു ക്ലബിൽ ചേരുന്നത് എത്ര അവിശ്വസനീയമായ അവസരമാണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയുന്നില്ല.

 “അജാക്സിൽ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.  ഞാൻ അവിടെ വളർന്നു, എനിക്ക് എല്ലായ്പ്പോഴും ക്ലബുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരിക്കും.

 “എന്റെ കരിയറിലെ അടുത്ത ചുവടുവെപ്പ് നടത്താനും മാഞ്ചസ്റ്റർ യുണൈറ്റഡിൻെറ നിലവാരത്തിനൊത്ത് കളിക്കാൻ ശ്രമിക്കും.

നെയ്മറിന് കോവിഡ് 19

പി എസ് ജി യുടെ ഫസ്റ്റ് ഇലവൻ താരങ്ങളായ നെയ്മർ ഏഞ്ചൽ ഡി മരിയ എന്നിവർക്ക് കോവിഡ്19. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ടീം അംഗങ്ങളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് ഇരുവരും.
കൂടാതെ റിയൽ മാഡ്രിഡ് ഫസ്റ്റ് ഗോൾ കീപ്പർ കോർട്ട്വയ്ക്കും കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചതായി സ്പാനിഷ്  മാധ്യമം റിപ്പോർട്ട് ചെയ്തു.

Tuesday, September 1, 2020

റാകിറ്റിക് ബാഴ്സ വിട്ടു.




 ബാഴ്സലോണയുടെ മിഡ് ഫീൽഡർ ഇവാൻ റാകിറ്റിക് തന്റെ പഴയ ക്ലബ്ബ് ആയ സെവില്ലയുമായി നാല് വർഷത്തെ  കരാറിൽ ഒപ്പ് വെച്ചതായി, സെവില്ല ഔദ്യോഗികമായി  അറിയിച്ചു.

ഈ ബുധനാഴ്ച, വിടവാങ്ങൽ ചടങ്ങും കളിക്കാരന്ററെ  പത്രസമ്മേളനവും ഉണ്ടായിരിക്കും.

 തന്റെ മുൻ ക്ലബിൽ വീണ്ടും ചേരുന്നതിന് റാകിറ്റിക് ഒരു സുപ്രധാന സാമ്പത്തിക ത്യാഗം ചെയ്തിട്ടുണ്ട്. ശമ്പളം കുറച്ചുകൊണ്ടാണ് അദ്ദേഹം സെവില്ലയൊടുളള സ്നേഹം കാണിച്ചത്.


 കഴിഞ്ഞ വേനൽക്കാലത്ത് വിൽപ്പനയ്ക്ക് വച്ചതിൽ ബാഴ്സയുടെ മേനേജ്മെന്ററിനോട്   അതൃപ്തിക്ക് ഇടയാക്കി. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തിലും കാണാമായിരുന്നു.


EVERTON 2 - 2 LIVERPOO Tough competition

In the Premier League match that resumed after the international break, both teams drew 2-1 in the Liverpool Everton derby. Live...