തിയാഗോയുടെ കൈമാറ്റത്തിനായി ലിവർപൂളുമായി ധാരണയിൽ എത്തി
എന്ന് ബയേൺ മ്യൂണിക് ചെയർമാൻ കാൾ ഹെയിൻസ് വ്യക്തമാക്കി. ഇനി ഒദ്യോഗികമായ നടപടിക്രമങ്ങൾ മാത്രമേ ബാക്കിയുളളൂ.
തിയാഗോ അൽകാന്ട്രയ്ക്കായ് ലിവർപൂൾ പ്രാരംഭ ഫീസ് 20 മില്യൺ ഡോളർ, പുറമെ ആഡ് ഓണുകളും (26 മില്യൺ ഡോളർ) നൽകുമെന്നാണ് അറിയുന്നത്, ബയേണിലെ കരാറിൽ ഒരു വർഷം അവശേഷിക്കുന്നുണ്ട്, പരിശീലനം തുടങ്ങിയ ബയേൺക്യാമ്പിൽ ഇതുവരെയും തീയോഗ ചേർന്നിട്ടില്ല, അതുകൊണ്ട് തന്നെ തിയാഗോയെ ചുറ്റിപ്പറ്റി ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളുടെ ട്രാൻസ്ഫർ റൂമറുകൽ നിലനിന്നിരുന്നു. അതിനാണ് ഇതോടെ ഒരു തീരുമാനം ആയത്.
സ്പെയിൻ ഇന്റർനാഷണൽ 2013 ൽ ബാഴ്‌സലോണയിൽ നിന്നാണ് ബയേണിനൊപ്പം ചേർന്നത്, കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി ക്കെതിരായ ഫൈനലിൽ ബയേണിന്റെ നെടുംതൂൺആയിരുന്നു.
ഒരു വർഷം മാത്രം കരാർ ബാക്കിയുളള ലിവർപൂൾ മിഡ്ഫീൽഡർ ജോർജീനിയോ വൈനാൽഡത്തിൻെറ, ബാഴ്സലോണ കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാൽ, തിയാഗോയെ മറ്റ് ക്ലബ്ബുകൾക്ക് നൽകാതെ നിലനിർത്തണം എന്ന് ലിവർപൂൾ ബയേണുമായി ധാരണയുണ്ടാക്കി, എന്ന വാർത്തകൾ പരന്നിരുന്നു.
വൈനാൾഡത്തിന്റെ കാര്യത്തിൽ ലിവർപൂളിന് ഇനി ധൈര്യമായി തീരുമാനം എടുക്കാം.
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിന്റെ രണ്ടാമത്തെ സൈനിംഗാണിത്. ഗ്രീസ് ലെഫ്റ്റ് ബാക്ക് കോസ്റ്റാസ് സിമിക്കാസിനേക്കാൾ മാധ്യമ ശ്രദ്ധ നേടുന്ന ട്രാൻസ്ഫറാണിത്.
മെസ്സി - സിറ്റിയിലേക്ക് വരുന്നതിനേക്കാൾ വലിയ വാർത്ത തിയാഗോയുടെ കാരാറാണ് എന്ന്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയിൻ റൂണി പറഞ്ഞിരുന്നു.
No comments:
Post a Comment