ഈ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗിൽ പണം വാരിയെറിഞ്ഞത് ലംപാർഡിന്റെ നീലപ്പടയാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമല്ല, ക്ലബ് ഫുട്‌ബോൾ ലോകത്ത് തന്നെ ഈ കൊല്ലം മില്യണുകളുമായി വിലസിയത് ബ്ലൂസ് തന്നെയാണ്.
ഹക്കീം സിയെച്ച്, ടിമോ വെർണർ, ബെൻ ചിൽവെൽ, കൈഹാവെർട്സ് എന്നിവരെ കൊണ്ടുവരാൻ 200 മില്യണാണ് ചെൽസി ഇതുവരെ പൊടിച്ചത്.
ഫ്രീ ട്രാൻസ്ഫറിലൂടെ എത്തിയ തിയാഗോ സിൽവയും മലംഗ് സാർ വേറെയുണ്ട്. ഇവിടെയും നിർത്താൻ ചെൽസി ഉദ്ദേശിക്കുന്നില്ല. ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് ഇവരെയും വൈകാതെ ടീമിലെത്തിക്കാൻ കഴിയും എന്ന് ലംപാർഡ് പ്രത്യാശിക്കുന്നു.
ഈ സീസണിലെ ഏറ്റവും കരുത്തുളള ടീം ചെൽസി ആയിരിക്കണം എന്ന നിർബന്ധ ബുദ്ധിയോടെയാണ് ലംപാർഡ് തന്റെ കരുക്കൾ നീക്കുന്നത്.
ലംപാർഡ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ ഉളളടക്കം ഇങ്ങനെ...
"മികച്ച പ്രകടനം നടത്താൻ കഴിയുന്ന കളിക്കാരെ ടീമിലെത്തിക്കാൻ സാധിച്ചു. എനിക്കറിയാം ലോകത്തെ എല്ലാ ചെൽസി ആരാധകരും ആവേശത്തിലായി കഴിഞ്ഞു എന്ന്. അവർ പ്രീമിയർ ലീഗ് തുടങ്ങാൻ കാത്തിരിക്കുകയാണ്.
‘അതേസമയം, പ്രീമിയർ ലീഗ് നേടാൻ എന്താണ് വേണ്ടതെന്ന് എനിക്കറിയാം. ഒരു കളിക്കാരനെന്ന നിലയിലും ഞാനത് മനസ്സിലാക്കുന്നു.
‘സമീപ വർഷങ്ങളിൽ ആധിപത്യം പുലർത്തുന്ന ടീമുകളെക്കുറിച്ചും ലിവർപൂളിലേക്കും മാഞ്ചസ്റ്റർ സിറ്റിയിലേക്കും മാധ്മങ്ങളുടെ കണ്ണുകൾ ആകർഷിക്കപ്പെടുമ്പോൾ, അവ കുറച്ച് വർഷങ്ങളായി നടന്ന ഒരു കഥയാണ്. ഞങ്ങൾ കുറച്ചു വർഷങ്ങളായി പല വിലക്കുകളിലും പെട്ടിരിക്കുകയായിരുന്നു, ‘എന്റെ പ്രതീക്ഷകൾ കഴിഞ്ഞ വർഷത്തേക്കാൾ വ്യത്യസ്തമാണ്. കാരണം കാര്യങ്ങൾ ഏറെ മാറിക്കഴിഞ്ഞു.
"ട്രാൻസ്ഫർ വിലക്ക് ഉണ്ടായിരുന്നിട്ടും ചാംമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന നിലയിൽ ഞങ്ങൾ ലീഗിൽ ഫിനിഷ് ചെയ്തു."
ചെറിയ പ്രായത്തിൽ തന്നെ സെൻസേഷനായ, ലോക ഫുട്ബോളിലെ വിദഗ്ധർ വലിയ ഭാവിയുണ്ടെന്ന് പ്രകീർത്തിച്ച, വൻതാരനിരയുമായാണ് ചെൽസി ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്.
ഈ ആത്മവിശ്വാസംകൊണ്ടാണ്
ഇത്തവണ ലീഗിൽ ചെൽസിയുടെ തേരോട്ടം കാണാൻ കാത്തിരിക്കൂ എന്ന് ലംപാർഡ് പറയാതെ പറയുന്നത്.
No comments:
Post a Comment