പിഎസ്ജി താരം നെയ്മറിന് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി.
ഗോൺസാലസിനെ തലയുടെ പിന്നിൽ അടിച്ചതിനാണ് നെയ്മറെ വിലക്കിയത്, ഗോൺസാലസ് തന്നെ "കുരങ്ങ്" എന്ന് വിളിച്ചതായി നെയ്മർ ആരോപിച്ചു. ആരോപണം ഗോൺസാലസ് നിഷേധിച്ചു.
ഏഴ് മത്സരങ്ങളിൽ വിലക്ക് ഉണ്ടായേക്കും എന്ന് ആദ്യം വാർത്ത പുറത്ത് വന്നിരിന്നു.
"വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ചതായി ഞങ്ങൾക്ക് അറിയാം, അതിന് വേണ്ടത്ര തെളിവ് കിട്ടിയിട്ടില്ല, വംശീയ അധിക്ഷേപം നടന്നോ എന്നതിന് ഫൂട്ടേജ് കൂടുതലായി പരിശോധിക്കേണ്ടി വരും".അച്ചടക്ക കമ്മീഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ ഡെനിയക്സ് പറഞ്ഞു.
സെപ്റ്റംബർ 23 ന് നടക്കുന്ന ലീഗിന്റെ അടുത്ത അച്ചടക്ക കമ്മീഷൻ യോഗത്തിലേക്ക് എയ്ഞ്ചൽ ഡി മരിയയെ അന്വേഷണ വിധേയമായി വിളിപ്പിച്ചു.
സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഗോൺസാലസിനോട് നെയ്മർ സ്വവർഗ്ഗരതി പരാമർശം നടത്തിയോ എന്നും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. അത് സത്യമായൽ ഒരു പക്ഷേ കൂടുതൽ സസ്‌പെൻഷനുകൾ നേരിടേണ്ടിവരും.
പിഎസ്‌ജിയുടെ പ്രതിരോധ താരം ലെയ്‌വിൻ കുർസാവയ്ക്ക് ആറ് മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തി. മാർസെലിയുടെ ലെഫ്റ്റ് ബാക്ക് ജോർദാൻ അമാവിയെയും സസ്പെൻഡ് ചെയ്തു.
അർജന്റീനക്കാരനായ ഡാരിയോ ബെനഡെറ്റോയുമായി ഏറ്റുമുട്ടിയതിന് മാർസലിയുടെ ലിയാൻഡ്രോ പരേഡസിനെ രണ്ട് ഗെയിമുകൾക്ക് വിലക്കി.
ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബോളായി 2017 ൽ പാരീസിലെത്തിയ നെയ്മറുടെ സസ്‌പെൻഷനുകളുടെ എണ്ണം കൂടുകയാണ്.
2019 മാർച്ചിൽ പിഎസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടക്കുന്ന വേളയിൽ നെയ്മറെ മൂന്ന് ഗെയിമുകൾക്ക് വിലക്കിയിരുന്നു, യുവേഫ പിന്നീടത് രണ്ടായി ചുരുക്കി.
ഫ്രഞ്ച് കപ്പ് ഫൈനലിൽ പിഎസ്‌ജിയുടെ പെനാൽറ്റി പുറത്തേക്ക് അടിച്ചതിനു ശേഷം, റെന്നസ്സ് ഫാൻസിനെതിരെ നെയ്മർ ആക്രോശം നടത്തിയതിന്, എഫ്‌എയിൽ നിന്ന് മൂന്ന് മത്സരങ്ങളുടെ വിലക്കും നേടിയിട്ടുണ്ട്.
No comments:
Post a Comment