പ്രീമിയർലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ തോറ്റതിൻെറ ഞെട്ടലിലാണ് കോച്ച് മൗറീഞ്ഞോയും ചെയർമാൻ ഡാനിയേൽ ലെവിയും.
തോൽവിയോടെ തുടങ്ങിയത് ലെവിയെ വല്ലാതെ നിരാശനാക്കിയിട്ടുണ്ട്.
റിയൽമാഡ്രിഡിൽ നിന്ന് തന്റെ മുൻകാല ക്ലബ്ബായ ട്ടോട്ടൻഹാമിലേക്കുളള യാത്രയ്ക്ക് ബെയിൽ ഒരുങ്ങിയതയാണ് വാർത്ത.
റയൽ മാഡ്രിഡുമായി ചർച്ചകൾ നടത്തിയ ശേഷം സ്പർസ് ചെയർമാൻ ലെവി, മാധ്യമങ്ങളെ കണ്ടത് സന്തോഷം നിറഞ്ഞ മുഖത്തോടെയാണ്.
ബെയ്ലിനെ കൂടാതെ മാഡ്രിഡിൻെറ പ്രതിഭാധനനായ ലെഫ്റ്റ് ബാക്ക് സെർജിയോ റെഗുയിലനെയും ലണ്ടനിലേക്ക് തിരികെ കൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് ലെവി, 25 മില്യൺ ഡോളർ അതിനായി നീക്കിവെച്ചിട്ടുണ്ട്.
ലെവിക്ക് ഈ ഡബിൾ ട്രാൻസ്ഫർ നടത്താൻ കഴിഞ്ഞാൽ അത് ഒരു അത്ഭുതകരമായ ഇരട്ട സ്വൂപ്പായിരിക്കും എന്നാണ് ഫുട്‌ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇരുവരും ടീമിലെത്തിയാൽ ജോസ് മൗറീഞ്ഞോയ്ക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ വിവിധ ഫോർമേഷനിൽ കളിക്കാരെ വിന്യസിക്കാനാവും. നിലവിൽ ഹാരികെയ്നെ കേന്ദീകരിച്ചാണ് മൗറീഞ്ഞോയുടെ തന്ത്രങ്ങൾ.
കഴിഞ്ഞ ദിവസം മുൻനിരയിലേക്ക് ഒരു കളിക്കാരനെ കൂടി കണ്ടെത്തും എന്ന് മൗറീഞ്ഞോ പറഞ്ഞിരുന്നു. വാർത്ത പരന്നതോടെ ടോട്ടൻഹാം ആരാധകർ ബെയ്ലിൻെറ തിരിച്ചു വരവ് ആഘോഷിക്കുകയാണ്.
No comments:
Post a Comment