കമാവിംഗ റിയലിലേക്ക് ?
റിയൽ മാഡ്രിഡ് ഈ വേനൽക്കാലത്ത് റെന്നസ് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗയെ സൈൻ ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
17 )ം വയസ്സിൽ തന്നെ ലിഗ് 1 ക്ലബായ റെന്നസ്സിന്റെ ആദ്യ ഇലവനിൽ ഇടംനേടിയ താരമാണ് എഡ്വേർഡ് കമാവിംഗ എന്ന ഫ്രഞ്ച് മിഡ്ഫീൽഡർ.
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനംകൊണ്ട് ഏറെ പ്രശംസ നേടാനും,സെൻസേഷനാകുവാനും ഈ ചെറുപ്പകാരനായി.ഇക്കുറി റെന്നസ്സിന് ചാംമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിലും ഈ പതിനേഴുകാരൻെറ സാന്നിധ്യമുണ്ടായി.
കഴിഞ്ഞയാഴ്ച യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ കാമവിംഗയ്ക്ക് ഫ്രാൻസിന്റെ സീനിയർ ടീമിലും അരങ്ങേറ്റം ലഭിച്ചു.
1914 ൽ മൗറീസ് ഗാസ്റ്റിഗർ അരങ്ങേറ്റം കുറിച്ചതിനുശേഷം, 100 വർഷങ്ങൾക്കിപ്പുറം ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഇന്റർനാഷണലായി കമാവിംഗ മാറി.
റെന്നസ്സ് മാനേജ്‌മെന്റ്, ടീമിനെ വിപുലീകരിക്കാൻ സാമ്പത്തികശേഷി വർദ്ധിപ്പിക്കാൻ നോക്കുന്നതിനിടെയാണ്, സ്പാനിഷ് വമ്പൻമാരായ റിയൽമാഡ്രിഡ് 55 മുതൽ 60 മില്യൺ വരെ കമാവിംഗയ്ക്കായ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതേസമയം ഫ്രഞ്ച് ചാംമ്പ്യൻമാരായ പിഎസ്ജിയും ഇത്രതന്നെ തുകയ്ക്ക് കമാവിംഗയെ വാങ്ങിക്കാനുളള മത്സരത്തിൽ റിയൽമാഡ്രിഡിനൊപ്പമുണ്ട്.
“കാമവിംഗയെ വേണ്ടെന്ന് ഞാൻ പറയില്ല,” പിഎസ്‌ജി ബോസ് തോമസ് തുച്ചൽ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.ലിഗ് 1 ലെ മികച്ച കളിക്കാരിൽ ഒരാളായ അദ്ദേഹത്തിന് നല്ല ഭാവിയുണ്ട്.'
യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകൾ യൂറോപ്യൻ ഫുട്ബോളിന്റെ ഉയർന്നുവരുന്ന പ്രതിഭകളിലൊന്നിലേക്ക് ശ്രദ്ധ കേന്ദീകരിക്കുമ്പോൾ , തന്റെ ദീർഘകാല ഭാവി ബെർണബ്യൂവിൽ ആയിരിക്കണമെന്ന് കാമവിംഗയെ പ്രേരിപ്പിക്കുന്നതിൽ മാഡ്രിഡ് ബോസ് സിനെഡിൻ സിദാൻ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
No comments:
Post a Comment