സിറ്റിയുടെ ഹോം സ്റ്റേഡിയം
ഇത്തിഹാദിൽ ലെയിസ്റ്റർ സിറ്റിയോട് മാഞ്ചസ്റ്റർ സിറ്റിക്ക് വൻ പരാജയം.
മെഹ്റസിലൂടെ നാലാം മിനിറ്റിൽ സിറ്റി മുന്നിൽ എത്തിയെങ്കിലും, ജെയിംസ് വാർഡിയുടെ ഹാട്രിക്കിലൂടെ ലെയിസ്റ്റർ മറുപടി നൽകി. മാഡിസൻെറ ലോംഗ് റേഞ്ചറും ടെയ്ലിമൻെറ പെനാൽറ്റി കിക്കും ലക്ഷ്യം കണ്ടതോടെ, മാഞ്ചസ്റ്റർ സിറ്റി അഞ്ച് ഗോളിന് ലെയിസ്റ്റർ സിറ്റിയോട് അടിയറവ് പറഞ്ഞു.
റിയാദ് മെഹ്റസും, അക്കെയും, സിറ്റിയുടെ ആശ്വാസഗോളുകൾ നേടി.
മാഞ്ചസ്റ്റർ സിറ്റിയുടെ അശ്രദ്ധമായ ഡിഫൻഡിംഗാണ് വൻ പരാജയത്തിനു കാരണം. മൂന്ന് പെനാൽറ്റികളാണ് സിറ്റി വഴങ്ങിയത്.
No comments:
Post a Comment