മാഞ്ചസ്റ്റർ യുണൈറ്റഡിൻെറ പുതിയ സൈനിംഗ്
അയാക്സിൻെറ ഡച്ച് മിഡ്ഫീൽഡർ വാൻ ഡി ബീക്കിന്റെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു. അഞ്ച് വർഷത്തെ കരാറാണ് ഒപ്പിട്ടത്.
23 വയസുകാരനായ വാൻ ഡി ബീക്ക് 2015 ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. യൂറോപ്യൻ മത്സരങ്ങളിൽ പരിചയസമ്പന്നനാണ് അദ്ദേഹം. 2019 ൽ അയാക്സിനെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചു. യുണൈറ്റഡിനെതിരായ 2017 യൂറോപ്പ ലീഗ് ഫൈനലും കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 11 അസിസ്റ്റുകളുമാണ് ബീക്കിൻെറ സംഭാവന.
ഡോണി വാൻ ഡി ബീക്ക് മാധ്യമങ്ങളോട് പറഞ്ഞു “ഇത്രയും അത്ഭുതകരമായ ചരിത്രമുള്ള ഒരു ക്ലബിൽ ചേരുന്നത് എത്ര അവിശ്വസനീയമായ അവസരമാണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയുന്നില്ല.
“അജാക്സിൽ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവിടെ വളർന്നു, എനിക്ക് എല്ലായ്പ്പോഴും ക്ലബുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരിക്കും.
“എന്റെ കരിയറിലെ അടുത്ത ചുവടുവെപ്പ് നടത്താനും മാഞ്ചസ്റ്റർ യുണൈറ്റഡിൻെറ നിലവാരത്തിനൊത്ത് കളിക്കാൻ ശ്രമിക്കും.
No comments:
Post a Comment