ഒരു പ്രഫഷണൽ ഫുട്ബോളറും തൻെറ ഭാവിയെക്കുറിച്ച് ഇത്രയ്ക്ക് ആശങ്കപ്പെട്ടിരിക്കാൻ ഇടയില്ല. വർത്തമാനകാല ഫ്ട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആയിരുന്നിട്ടും ഭാവി തുലാസിലായ താരമാണ് ലൂയി സുവാരസ്.
ബാഴ്സലോണയുടെ പരിശീലകനായി ഡൊണാൾഡ് കോമാൻ എത്തിയതാണ് സുവാരസിനെ കുഴപ്പത്തിലാക്കുന്നത്. സുവാരസുൾപ്പെടെ പല കളിക്കാർക്കും തന്റെ ഇലവനിൽ സ്ഥാനം നഷ്ടപ്പടും എന്നകാര്യം കോമാൻ വ്യക്തമാക്കിയതാണ്.
അമേരിക്കൻ മേജർലീഗിൽ കളിക്കാൻ തയ്യാറെടുക്കുമ്പോഴാണ്,യുവൻ്റൻസിൽ നിന്നും ക്ഷണം വരുന്നത്. യുവൻറൻസ് ട്രാൻസ്ഫർ കോവിഡ് കാരണം മന്ദഗതിയിൽ ആയതാണ് സുവാരസിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്.
ബാഴ്സലോണയുടെ കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ സുവാരസിന് ഇടം ലഭിച്ചിരുന്നില്ല. വരും മത്സരങ്ങളിൽ ബാഴ്സലോണയുടെ മത്സരങ്ങൾ ബെഞ്ചിൽ ഇരുന്ന് കാണേണ്ടിവരുമൊ എന്ന ചിന്ത സ്റ്റാർ സ്ട്രൈക്കറെ വിഷമത്തിലാക്കുന്നു.
No comments:
Post a Comment