2020-21 സീസൺ തുടങ്ങാനിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് 11-ാം നമ്പർ ജഴ്സി മേസൺ ഗ്രീൻവുഡിന് കൈമാറി.
ഇതുവരെ 26-ാം നമ്പർ ഷർട്ട് ധരിച്ച 18 കാരൻ ഓൾഡ് ട്രാഫോർഡിൽ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ചു. പരിശീലകൻ ഓലെ ഗുണ്ണറിന്റെ കീഴിൽ എല്ലാ മത്സരങ്ങളിലും ഉഗ്രൻ പ്രകടനത്തോടൊപ്പം 17 ഗോളുകളും നേടി.
ഗ്രീൻവുഡിന്റെ മികച്ച ഫോം ശ്രദ്ധിച്ച ഇംഗ്ലണ്ട് ടീം മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ് സെപ്റ്റംബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി ടീമിലേക്ക് ക്ഷണിച്ചു.
ഇംഗ്ലീഷ് വിംഗർ അടുത്ത സീസണിൽ യുണൈറ്റഡിനായ് കൂടുതൽ മികവുറ്റ പ്രകടനം പുറത്തെടുക്കാൻ ശേഷിയുള്ള പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ 11-ാം നമ്പർ ഷർട്ട് 25 വർഷമായി ഇതിഹാസതാരം റയാൻ ഗിഗ്സ് ധരിച്ചിരുന്നു. 1991 നും 2014 നും ഇടയിൽ റെഡ് ഡെവിൾസിനായി 963 മത്സരങ്ങളിൽ കളിച്ചു, 168 ഗോളുകൾ നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ മാർക്ക് ഹ്യൂസ്, ആൻഡ്രി കാഞ്ചെൽസ്കിസ് എന്നിവരും വർഷങ്ങളായി ഈ നമ്പർ ധരിച്ചിരുന്നു.
ആറ് വർഷം മുമ്പ് ഗിഗ്സ് വിരമിച്ച ശേഷം, ഷർട്ട് രണ്ട് വർഷത്തേക്ക് അദ്‌നാൻ ജാനുസാജിന് കൈമാറി.
ഇതിഹാസങ്ങൾ അണിഞ്ഞ് അരങ്ങുവാണ നമ്പറിൽ ഇനി ഗ്രീൻവുഡ്ഡിന്റെ കാലം.
No comments:
Post a Comment