ജോർജീനിയോ വൈനാൾഡം ബാഴ്‌സയിലേക്ക്. ലിവർപൂളിന്ററെ മദ്ധ്യ നിരയിലെ ശക്തനായ ഡച്ച് താരം. വരുന്ന സീസണിൽ ബാഴ്സയിൽ കളിക്കുമെന്ന് ഉറപ്പാകുന്നു.
ബാഴ്സയുടെ പുതിയ കോച്ച് റൊണാൽഡ് കോമാനും വൈനാൾഡവും ഒരേ നാട്ടുകാരാണ്. കൂടാതെ കോമാന്റെ കീഴിൽ നെതർലാൻഡ് അന്താരാഷ്ട്ര ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. അടുത്ത സീസണിലെ റൊണാൾഡ് കോമാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് വൈനാൾഡം.
ഈ പ്രാവശ്യത്തെ പ്രീമിയർ ലീഗ് ചാംമ്പ്യൻഷിപ്പും കഴിഞ്ഞ വർഷത്തെ ചാംമ്പ്യൻസ് ലീഗ് വിജയികളുമായ ലിവർപൂളിന്റെ മദ്ധ്യനിരയിൽ വൈനാൾഡമിൻെറ പ്രകടനം മികച്ചതായിരുന്നു.
മിഡ്‌ഫീൽഡിൽ വലിയ മാറ്റങ്ങൾ വരുത്താനാണ്. ബാഴ്സലോണ ശ്രമിക്കുന്നത്. ഇനിയസ്റ്റ ക്സാവി പോലെയുള്ള ഇതിഹാസങ്ങളുടെ ഒഴിവ് നികത്താൻ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും അതൊന്നും നിലനിൽക്കുന്ന വിജയങ്ങൾ കൊണ്ടുവന്നില്ല. മെസ്സിയെ അമിതമായി ആശ്രയിക്കുന്ന ടീം. ടോട്ടൽ ഫുട്‌ബോൾ കളിക്കുന്ന ടീമുകൾക്കെതിരെ പ്രയാസപ്പടുന്നു.
പ്യാനിക്കിനോടൊപ്പം വൈനാൾഡം കൂടി എത്തിയാൽ മദ്ധ്യനിര നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് കോൾമാൻ കരുതുന്നു.
ലിവർപൂളും ബാഴ്സലോണയും നല്ല ബന്ധമുളള ക്ലബ്ബുകളാണ്.കുടിഞ്ഞൊയും സുവാരസും, ലിവർപൂളിൾ നിന്നും എത്തിയവരാണ്.
ലിവർപൂളിനാകട്ടെ ഇംഗ്ലണ്ടിൽ തുടർവിജയങ്ങളുടെ യാത്രയിൽ കല്ലുകടി തുടങ്ങികഴിഞ്ഞു. എതിർടീമുകൾ ഏറെ പരിചയിച്ച ലിവർപൂൾ മദ്ധ്യനിരയിൽ കാതലായ, ഒരു മാറ്റം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ബയേൺ മ്യൂണിക്കിൻെറ സ്പാനിഷ് മിഡ്ഫീൽഡർ തിയാഗോഅൽകാന്ട്ര ലിവർപൂളുമായി കരാറിന്റെ അവസാന നടപടിക്രമങ്ങളിലാണ്.
No comments:
Post a Comment