ലിവർപൂൾ ആരാധകർ കാത്തിരുന്ന സുവർണ നിമിഷം.
ചാംമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്സയിലോണയുടെ നെഞ്ചകം കീറി എട്ട് ഗോളിന് കുരുതി കൊടുത്തപ്പോൾ എതിർ പടയണിയുടെ മിദ്ധ്യനിരയിൽ മിന്നിതിളങ്ങിയ തിയാഗോ അൾകാൻട്ര എന്ന സ്പാനിഷ് പോരാളി, ചൂടാറും മുമ്പേ ലിവർപൂൾ നിരയിൽ ചുവന്ന കുപ്പായം അണിയാൻ വന്നെത്തി.
ആഡ്ഓണുകളടക്കം 30 മില്യൺ യൂറോയ്ക്കാണ് തിയാഗോ ബയേൺ മ്യൂണിക്കിൽ നിന്നും എത്തുന്നത്. അടുത്ത വ്യാഴാഴ്ചയിലെ മത്സരത്തിൽ ആറാം നമ്പർ ജഴ്സിയിൽ തിയാഗോ ലിവർപൂൾ നിരയിൽ കളിക്കാനിറങ്ങും.
No comments:
Post a Comment