വാറ്റ്ഫോഡിന്റെ അറ്റാക്കർ, സെനഗൽ താരം ഇസ്മായി സാർ ലിവർപൂളുമായി കരാർ ഒപ്പിട്ടേക്കും.
കഴിഞ്ഞ സീസണിൽ ലിവർപൂളിനെ വാറ്റ്ഫോഡ് തോൾപ്പിച്ചിരുന്നു. ഇസ്മായിലിന്റെ ഉജ്ജ്വല പ്രകടനമാണ് വാറ്റ്ഫോഡിനെ വിജയത്തിൽ എത്തിച്ചത്.മത്സരം കഴിഞ്ഞപ്പോൾ ക്ലോപ്പ് ഇസ്മായിലിനെ പ്രശംസിച്ചിരുന്നു.
35 മില്യൺ മുടക്കേണ്ടിവരും ഇസ്മായിലിനെ ടീമിലെത്തിക്കാൻ. 45 മില്യൺ കൊടുത്ത് വോൾവ്സിൽ നിന്നും ജോട്ടയെ വാങ്ങിയതിനു പിന്നാലെ മറ്റൊരു അറ്റാക്കിംഗ് പ്ലയറെ കൂടി ലിവർപൂൾ ലക്ഷ്യം വെക്കുന്നു.
ഒറീഗി,ബ്രൂസ്റ്റർ,വിൽസൺ, എന്നിവർ ഈ സമ്മറിൽതന്നെ പുറത്ത് പോയേക്കും എന്ന വാർത്ത ശരിവെക്കുന്ന നീക്കമാണ് ലിവർപൂൾ നടത്തുന്നത്.
No comments:
Post a Comment