പ്രീമിയർ ലീഗീൽ ഈ സീസണിലെ ഏറ്റവും നാടകീയമായ മുഹൂർത്തങ്ങൾ അരങ്ങേറിയ മത്സരം ആയിമാറി ചെൽസി വെസ്റ്റ് ബ്രോം പോരാട്ടം. ഫസ്റ്റ് ഹാഫിൽ മൂന്ന് ഗോളുകൾ വഴങ്ങി പരാജയം ഉറപ്പിച്ചു എന്ന ഘട്ടത്തിൽ നിന്നും, സെക്കൻ്റ് ഹാഫിൽ ഫീനിക്സ് പക്ഷിയെ പോലെ ചെൽസി പറന്നുയർന്നു.
വെസ്റ്റ്ബ്രോംമിൻെറ ഗോൾമുഖത്ത് ആക്രമണത്തിൻെറ കെട്ടഴിച്ച ചെൽസിയുടെ രൗദ്ര താണ്ഢവത്തതിന് മുന്നിൽ വെസ്റ്റ്ബ്രോംമിന് പിടിച്ചു നിൽക്കാനായില്ല. 54 മിനിറ്റിൽ മൗണ്ടിൻെറ മാസ്മരികമായ ലോംഗ് റേഞ്ചർ വയുവിൽ ഇന്ദ്രജാലം തീർത്ത് വല തൊടുന്നതിന്, ഗോളി വെറും സാക്ഷി മാത്രം. 70 മിനിറ്റിൽ ഹഡ്സൺ ഒഡോയിലൂടെ ബ്രോമിനെ വിറപ്പിച്ച ചെൽസി , എക്സ്ട്രാ ടൈമിലെ അവസാന ലാപ്പിൽ ടൊണി എബ്രഹാമിൻെറ മനോഹരമായ ഗോളിലൂടെ ബ്രോമിൻെറ വിജയ സ്പ്നങ്ങൾ സമനിലയിൽ ഒതുക്കി.
ആദ്യ പകുതിയുടെ തുടക്കത്തിൽ 4'thമിനിറ്റിൽ റോബിൻസൺ നേടിയ വിസ്മയകരമായ ഗോളിലൂടെ വെസ്റ്റ് ബ്രോം മുന്നിലെത്തി, സിൽവ വരുത്തിയ പിഴവിലൂടെ റോബിൻസൺ രണ്ടാമത്തെ ഗോളും നേടി, കോർണർ കിക്കിൽ ബാർട്ടിലിയുടെ മൂന്നാമത്തെ ഗോളും വന്നതോടെ ചെൽസി പരാജയം ഉറപ്പിച്ചു.
പക്ഷേ രണ്ടാം പകുതിയിൽ ചെൽസിയുടെ അമ്പരപ്പിക്കുന്ന ഉയിർത്തെഴുന്നേൽപ്പാണ് കണ്ടത്.
No comments:
Post a Comment