ഡച്ച് ദേശീയ ടീമിനെ പരിശീലിപ്പിച്ച കാലം മുതൽ തന്നെ നന്നായി അറിയുന്ന 26 കാരനെ ടീമിലെത്തിക്കാൻ റൊണാൾഡ് കോമാൻ വന്നയുടൻ ശ്രമം തുടങ്ങിയിരുന്നു.
തങ്ങളുടെ വലിയ എതിരാളികളായ റയൽ മാഡ്രിഡിനോട് ലാലിഗ കിരീടം അടിയറവെച്ച സീസണിനുശേഷം ശക്തമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ക്ലബ്.
നല്ല നിലവാരത്തിൽ കളിക്കുന്ന ഡെപ്പെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് 2017 ജനുവരിയിൽ 25 മില്യൺ ഡോളറിന് ലിയോണിന് വിറ്റിരുന്നു.
ഈ ഇടപാടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരികെ വാങ്ങാനുളള ഒരു ബാക്ക് ക്ലോസും കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ഡെപ്പെയ് ഫ്രഞ്ച് ടീമിൽ ചേർന്നപ്പോൾ ഏകദേശം 17 മില്യൺ ഡോളറിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരികെ വാങ്ങാമായിരുന്നു. പക്ഷേ അന്ന് അവരത് നിരസിച്ചു.
ലിയോണിൽ ചേർന്നതിനുശേഷം, ഡെപെയ് കൂടുതൽ ഫോമിലേക്ക് ഉയരുകയും ഓൾഡ് ട്രാഫോർഡിലെ തന്റെ നാളുകളിൽ നിന്ന് ഏറെ മെച്ചപ്പെടുകയും ചെയ്തു. 140 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ നേടുകയും ചെയ്തു.
ആദ്യ സീസണിൽ ഡിജോണിനെതിരായ മത്സരത്തിൽ 4-1 വിജയത്തിൽ ഡെപെ ഹാട്രിക് നേടിയാണ് തുടങ്ങിയത്.
No comments:
Post a Comment