ഗാരെത് ബേൽ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. റയൽ മാഡ്രിഡ് ഈ കേസ് എത്രയും വേഗം അവസാനിപ്പിക്കാനുളള ശ്രമത്തിലാണ്. ബെയ്ലിനെ സാന്റിയാഗോ ബെർണാബുവിൽ നിന്ന് പറഞ്ഞയച്ച് പകരം മറ്റൊരു കളിക്കാരനെ വേഗം സൈൻ ചെയ്യിക്കാനുളള നെട്ടോട്ടത്തിലാണ്.
എന്നാൽ ബേൽ പോകാൻ സ്വയം തീരുമാനിക്കും വരെ മാഡ്രിഡ് മിണ്ടാതിരുന്നേക്കാം. നിരവധി തവണ സിദാൻ ബേലിന് അവസരങ്ങൾ നിഷേധിച്ചിരുന്നു. അതിൽ അസംപ്തൃതനാണ് ബെയിൽ. ബേലിനെ നിലനിർത്താൻ സിദാന് താത്പര്യവും ഇല്ല.
ഫ്രഞ്ച് പത്രമായ 'ഫുട്ട് മെർകാറ്റോ' നൽകുന്ന വാർത്തകൾ ശരിവെയ്ക്കുകയാണെങ്കിൽ. മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസുമായി റയൽമാഡ്രിഡ് ഇതിനോടകം സംസാരിച്ചുകഴിഞ്ഞിട്ടുണ്ട്. റയൽമാഡ്രിഡ് പോലെയുളള ഒരു വൻ ക്ലബിന്റെ ക്ഷണം അദ്ദേഹം തളളിക്കളയാൻ ഇടയില്ല.
29 കാരനായ അൾജീരിയക്കാരന് സിറ്റിയുമായി 2023 ജൂൺ വരെ കരാറുണ്ട്. മാത്രമല്ല ഗ്വാർഡിയോളയുടെ വലിയ താരങ്ങളിൽ ഒരാളാണ് മെഹ്റസ്.
ബെയ്ലിനെ വെച്ച് ഒരു സ്വാപ് ഡീലിനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.സിറ്റി സമ്മതം മൂളിയാൽ ഈ സമ്മറിൽതന്നെ അദ്ദേഹം മാഡ്രിഡിൽ എത്തും. അങ്ങനെ എങ്കിൽ സിറ്റി സ്വീകരിച്ചാലും ഇല്ലെങ്കിലും ബെയ്ലിനെ റയൽമാഡ്രിഡ് ഒഴിവാക്കും.
No comments:
Post a Comment