ഫിഫ പുറത്ത് വിട്ട പുതിയ റാങ്കിംഗ് പട്ടികയിൽ പോർച്ചുഗല്ലിന് അഞ്ചാം സ്ഥാനം. അന്താരാഷ്ട്ര ഫുട്‌ബോൾ റാങ്കിംഗിൽ രണ്ട് സ്ഥാനം മുന്നിലേക്ക് കയറി വരാൻ ഇക്കുറി പോർച്ചുഗലിന് സാധിച്ചു.
ഉറുഗ്വേ ഒരുപടി താഴോട്ട്പോയി ആറാം സ്ഥാനത്താണ്. ലോകകപ്പിൽ മികച്ച കളി കാഴ്ചവെച്ച് മുന്നിലായിരുന്ന ക്രൊയേഷ്യ പിന്നെ പിന്നെ താഴോട്ടാണ്, പുതിയ പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് അവർ പിന്തളളപ്പെട്ടു.
ബ്രസീലും അർജന്റീനയും നിലവിലുള്ള പോയിൻറിൽ തന്നെ ആയതിനാൽ മൂന്നും ഒമ്പതും സ്ഥാനങ്ങളിൾക്ക് മാറ്റം ഉണ്ടായില്ല.
ആദ്യ പത്ത് സ്ഥാനം ഇങ്ങനെ:-
1 ബെൽജിയം
2 ഫ്രാൻസ്
3 ബ്രസീൽ
4 ഇംഗ്ലണ്ട്
5 പോർച്ചുഗൽ
6 ഉറുഗ്വേ
7 സ്പെയിൻ
8 ക്രൊയേഷ്യ
9 അർജന്റീന
10 കൊളംബിയ
No comments:
Post a Comment