ജർമ്മൻ സെൻസേഷനായ കെയ് ഹാവെർട്സന്റെ ട്രാൻസ്ഫറുമായി ചെൽസി അവസാന സ്റ്റെപ്പിലേക്ക്. ഞായറാഴയിലെ മെഡിക്കൽ കൂടി കഴിഞ്ഞാൽ ഹാവെർട്സൻ ചെൽസിക്കു സ്വന്തം.
ബുന്ദസ്ലിഗയിലെ ലെവർകൂസനിൽ നിന്നുമാണ് 23 കാരനായ ഈ തീപ്പൊരി താരം ചെൽസിയിലേക്കെത്തുന്നത്.
മറ്റൊരു ജർമൻ താരം ടിമോ വെർണറെയും ഇതിനോടകം ചെൽസി കരാർ ചെയ്തിട്ടുണ്ട്. ഹാവെർട്സൻകൂടി ചേരുന്നതോടെ നീലപ്പടയുടെ കരുത്ത് കൂടും.
ലെവർകുസൻ ചോദിക്കുന്ന വില 90 മില്യൺ ഡോളറും ആഡ് ഓണുകളും ചെൽസി നൽകുമെന്നാണ് റിപ്പോർട്ട്.
പോൾ പോഗ്ബയുടെ കൈമാറ്റത്തിനായി യുവന്റസുമായി മാഞ്ചസ്റ്റർ യൂണൈറ്റട് നടത്തിയ കരാറിനെ മറികടക്കുന്ന റെക്കോർഡ് ട്രാൻസ്ഫറിനാണ് ചെൽസി തെയ്യാറെടുക്കുന്നത്.
No comments:
Post a Comment