പ്രീമിയർ ലീഗിലെ സുപ്പർ സൺഡേ മത്സരത്തിൽ, ലിവർപൂളിനോട് എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി പരാജയപ്പെട്ടു.
സാദിയോ മനയുടെ ഇരട്ട ഗോളിലാണ് ലിവർപൂൾ ജയം.
പുതിയ സൈനിംഗിലൂടെ ടീമിലെത്തിയ തിയാഗോ അൽകൻഡാറ ലിവർപൂളിനായി രണ്ടാം പകുതിയിൽ കളത്തിലിറങ്ങി.
ആദ്യ പകുതിയിൽ ഇരു ടീമുകളും പരസ്പരം ശക്തമായി പോരടിച്ചെങ്കിലും, സാദിയോ മനയുടെ മുന്നേറ്റം തടയാൻ ശ്രമിച്ച ക്രിസ്റ്റ്യൻസൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ചെൽസി പ്രതിരോധത്തിലേക്ക് വലിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ, അൻപതാം മിനിറ്റുകളിൽ മനെ നേടിയ ഇരട്ട ഗോൾ പ്രഹരത്തിൽ ചെൽസിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു.
അബദ്ധത്തിൽ തിയാഗോ, വെർണറെ തളളിയതിന് റഫറി ചെൽസിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. പക്ഷേ ഉഗ്രൻ സേവിലൂടെ അലിസൺ പെനാൽറ്റി കാത്തു. സെക്കൻഡ്ഹാഫിൽ ലിവർപൂളിനായിരുന്നു പൂർണ്ണ ആധിപത്യം.
No comments:
Post a Comment