അൽവാരൊ മൊറാറ്റ നാളെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസുമായി കരാർ ഒപ്പിടും.
പ്രമുഖ ഇറ്റാലിയൻ ഫുട്‌ബോൾ ട്രാൻസ്ഫർ സ്പെഷലിസ്റ്റ് ഫാബ്രിസൊ റൊമാനോയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അത്ലലിറ്റിക്കൊ മാഡ്രിഡിൽ നിന്നാണ് സ്പെയിൻ ഇൻ്റർനാഷണൽ, യുവെയിലേക്ക് കൂടുമാറുന്നത്.
ട്രാൻസ്ഫർ വിൻഡോ അടയും മുമ്പേ ക്ലബ്ബുകൾ തിരക്കിട്ട് കൈമാറ്റങ്ങൾ പൂർത്തിയാക്കുകയാണ്.
റോമയുടെ സ്ട്രൈക്കർ, സെക്കോയുടെ അത്ലറ്റികോ മാഡ്രിഡിലേക്കുളള മാറ്റം, നീണ്ടു പോകുന്നതിനാൽ അത്ലലിറ്റിക്കൊ സുവാരസുമായി കാരാർ ചെയ്യാൻ തീരുമാനിച്ചു. സുവാരസാകട്ടെ യുവൻ്റസ് അവസാന നിമിഷം പിൻമാറിയ സാഹചര്യത്തിലായിരുന്നു.
യുവൻ്റൻസ് വാങ്ങും എന്നുറപ്പിച്ച സുവാരസ് അത്ലിലറ്റിക്കോയിലേക്കും അത്ലറ്റികോ സ്ട്രൈക്കർ മൊറാട്ട യുവൻ്റൻസിലും എത്തി.
യുവൻ്റൻസ്, ചെൽസി, അത്ലലിറ്റിക്കൊ മാഡ്രിഡ്, ടീമുകളിൽ കളിച്ച് വീണ്ടും യുവൻ്റൻസിൽ തന്നെ എത്തിയിരിക്കുകയാണ് മൊറാട്ട.
വീണ്ടും ഇറ്റലിയിൽ തിരിച്ചെത്തുന്നതിൽ മൊറാട്ട സന്തോഷവാനാണ്. മൊറാട്ടയുടെ ഭാര്യ ഇറ്റലിക്കാരിയാണ്.യുവെയിൽ കളിക്കുന്ന കാലത്താണ് കണ്ട്മുട്ടിയതും വിവാഹിതരായതും.
No comments:
Post a Comment