ആദ്യ മത്സരത്തിൽ തന്നെ, മൂന്നു ഗോളിനാണ് തോറ്റത്. അതും താരതമ്യേന ദൗർബല്യങ്ങൾ കൂടുതൽലുളള കൃസ്റ്റൽപാലസിനോട്
കൂടുതൽ ആക്രമിച്ച് കളിച്ചതും, പന്ത് കൈവശം വെച്ചതും എല്ലാം യുണൈറ്റഡ്. പക്ഷേ മത്സരഫലം മൂന്നു പോയിന്റ് നഷ്ടത്തിൽ കലാശിച്ചു.
പ്രതിരോധത്തിൽ ലിൻഡലോഫും,ഹാരിമഗ്വയറും ലീഗിൽ യുണൈറ്റഡിൻെറ യാത്രയ്ക്ക് അത്രഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.
പ്രത്യേകിച്ച് 😢 ലിൻഡലോഫിൻെറ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണ്.
മഗ്വയറിന്റെ മിഡ്ഫീൽഡിലേക്കുളള പാസുകൾ പലതും, റീബൗണ്ട് അറ്റാക്കിന് വഴിവെച്ചു.
കൃസ്റ്റൽപാലസിൻെറ ബസ് പാർക്കിംഗ് പോലെ തോന്നിച്ച പ്രതിരോധത്തെ മുറിച്ചു കടക്കാൻ യുണൈറ്റഡിന്റെ മുന്നേറ്റത്തിനായില്ല.
ട്രാൻസ്ഫർ വിൻഡോ അടക്കും മുമ്പേ യുണൈറ്റഡിന്, സുപ്രധാനമായ സൈനിംഗ്, ഡിഫൻസിൽ നടത്താൻ പ്രേരിപ്പിക്കുന്ന,കളികൂടി ആയിതീർന്നു ആദ്യമത്സരം.
No comments:
Post a Comment