Friday, September 4, 2020

അഭ്യൂഹങ്ങൾക്ക് വിട മെസ്സി ബാഴ്സയിൽതന്നെ

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മെസ്സിയുടെ തുറന്ന് പറച്ചിൽ.

"ഇനിയൊരു തർക്കത്തിനില്ല പ്രിയ ക്ലബിനെതിരെ കോടതി കയറാൻ താത്പര്യം ഇല്ല."

എന്നാൽ ബാഴ്‌സ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂവിനെതിരെ അദ്ദേഹം കടുത്ത ആക്രമണം നടത്തി. 

 “സീസൺ അവസാനിക്കുമ്പോൾ എനിക്ക് പോകണോ അതോ എനിക്ക് താമസിക്കണോ എന്ന് തീരുമാനിക്കാമെന്ന് പ്രസിഡന്റ് എല്ലായ്പ്പോഴും പറഞ്ഞു, അവസാനം അദ്ദേഹം വാക്ക് പാലിച്ചില്ല,” 
മെസ്സി ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  

 "ഞാൻ വിചാരിച്ചു, ഞാൻ സ്വതന്ത്രനാണെന്ന്  ഞാൻ ബാഴ്സയെ വിശ്വസിച്ചു. സീസൺ അവസാനിക്കുമ്പോൾ ഞാൻ താമസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് പ്രസിഡന്റ് എല്ലായ്പ്പോഴും പറയുമായിരുന്നു, ജൂൺ 10 ന് മുമ്പ് ഞാൻ അതിൽ തീരുമാനം  പറഞ്ഞില്ല, എന്ന കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് കാര്യങ്ങൾ കുഴപ്പത്തിലാക്കി, ജൂൺ മാസത്തിൽ കോവിഡിനിടയിൽ സ്പാനിഷ് ലീഗും, ചാംപ്യൻസ് ലീഗും, തിയ്യതികൾ മാറ്റി വെച്ചതിനാൽ  എല്ലാം കുഴഞ്ഞു മറിഞ്ഞു. അതുകൊണ്ട് കാലാവധിയും തീർന്നു. ബാഴ്സ അത് പരിഗണിക്കും എന്ന് ഞാൻ കരുതി പക്ഷേ അവർ തിയ്യതികളിൽ മുറുകെ പിടിച്ചു"

മെസ്സി തുടർന്നു " പിന്നെയുളള ഒരു പോംവഴി 700 മില്യൺ റിലീസ് ക്ലോസ് അടയ്ക്കുക എന്നുളളതാണ്,
 "ഇത് അസാധ്യമാണ്, പിന്നെ മറ്റൊരു വഴി വിചാരണയ്ക്ക് പോകുക എന്നതായിരുന്നു. ബാഴ്‌സയ്‌ക്കെതിരെ ഞാൻ ഒരിക്കലും കോടതിയിൽ പോകില്ല, കാരണം ഇത് ഞാൻ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ്, ഞാൻ വന്നതിനുശേഷം എനിക്ക് എല്ലാം നൽകി, ഞാൻ ജീവിതം പടുത്തുയർത്തിയത് ബാഴ്സലോണയിലാണ്. അതിനാൽ ഇപ്പോൾ ഇവിടെ തുടരുന്നു."
ഗോൾ പുറത്ത് വിട്ട അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയായിരുന്നു.

ഗ്രീൻവുഡ്ഡിന് ഇനി നമ്പർ 11

2020-21 സീസൺ തുടങ്ങാനിരിക്കെ  മാഞ്ചസ്റ്റർ യുണൈറ്റഡ്  11-ാം നമ്പർ ജഴ്സി  മേസൺ ഗ്രീൻവുഡിന് കൈമാറി.

ഇതുവരെ 26-ാം നമ്പർ ഷർട്ട് ധരിച്ച 18 കാരൻ ഓൾഡ് ട്രാഫോർഡിൽ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ചു. പരിശീലകൻ ഓലെ ഗുണ്ണറിന്റെ കീഴിൽ എല്ലാ മത്സരങ്ങളിലും ഉഗ്രൻ പ്രകടനത്തോടൊപ്പം  17 ഗോളുകളും  നേടി.
ഗ്രീൻ‌വുഡിന്റെ മികച്ച ഫോം ശ്രദ്ധിച്ച  ഇംഗ്ലണ്ട് ടീം  മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ് സെപ്റ്റംബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി ടീമിലേക്ക് ക്ഷണിച്ചു.                
ഇംഗ്ലീഷ്  വിംഗർ അടുത്ത സീസണിൽ യുണൈറ്റഡിനായ് കൂടുതൽ മികവുറ്റ പ്രകടനം പുറത്തെടുക്കാൻ ശേഷിയുള്ള പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ 11-ാം നമ്പർ ഷർട്ട് 25 വർഷമായി ഇതിഹാസതാരം  റയാൻ ഗിഗ്സ് ധരിച്ചിരുന്നു.  1991 നും 2014 നും ഇടയിൽ റെഡ് ഡെവിൾസിനായി 963 മത്സരങ്ങളിൽ കളിച്ചു, 168 ഗോളുകൾ നേടി.
 മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ മാർക്ക് ഹ്യൂസ്, ആൻഡ്രി കാഞ്ചെൽസ്കിസ് എന്നിവരും വർഷങ്ങളായി ഈ നമ്പർ ധരിച്ചിരുന്നു.
ആറ് വർഷം മുമ്പ് ഗിഗ്സ് വിരമിച്ച ശേഷം, ഷർട്ട് രണ്ട് വർഷത്തേക്ക് അദ്‌നാൻ ജാനുസാജിന് കൈമാറി.
ഇതിഹാസങ്ങൾ അണിഞ്ഞ് അരങ്ങുവാണ നമ്പറിൽ ഇനി ഗ്രീൻവുഡ്ഡിന്റെ കാലം.

Thursday, September 3, 2020

ചെൽസി വീണ്ടും ഞെട്ടിച്ചു

        ചെൽസിക്കിത് വസന്തകാലം
ജർമ്മൻ സെൻസേഷനായ കെയ് ഹാവെർട്സന്റെ ട്രാൻസ്ഫറുമായി ചെൽസി അവസാന സ്റ്റെപ്പിലേക്ക്.  ഞായറാഴയിലെ മെഡിക്കൽ കൂടി കഴിഞ്ഞാൽ ഹാവെർട്സൻ ചെൽസിക്കു സ്വന്തം.
ബുന്ദസ്ലിഗയിലെ ലെവർകൂസനിൽ നിന്നുമാണ് 23 കാരനായ ഈ തീപ്പൊരി താരം ചെൽസിയിലേക്കെത്തുന്നത്.

മറ്റൊരു ജർമൻ താരം ടിമോ വെർണറെയും ഇതിനോടകം ചെൽസി കരാർ ചെയ്തിട്ടുണ്ട്. ഹാവെർട്സൻകൂടി ചേരുന്നതോടെ നീലപ്പടയുടെ കരുത്ത് കൂടും.

ലെവർകുസൻ ചോദിക്കുന്ന വില 90 മില്യൺ ഡോളറും ആഡ്  ഓണുകളും ചെൽസി നൽകുമെന്നാണ് റിപ്പോർട്ട്.

പോൾ പോഗ്ബയുടെ കൈമാറ്റത്തിനായി യുവന്റസുമായി മാഞ്ചസ്റ്റർ യൂണൈറ്റട്  നടത്തിയ കരാറിനെ മറികടക്കുന്ന റെക്കോർഡ് ട്രാൻസ്ഫറിനാണ് ചെൽസി തെയ്യാറെടുക്കുന്നത്.

മെസ്സി ബാഴ്സയിൽ തുടരുമോ?

മെസ്സി ബാഴ്സയിൽതന്നെ തുടർന്നേക്കാം എന്ന് സൂചന നൽകി അർജൻ്റീനൻ മാധ്യമം ടൈക് സ്പോർട്സ്. തൊണ്ണൂറു ശതമാനവും അതിനാണ് സാധ്യത എന്നാണ് അഭിപ്രായം.
മെസ്സിയുടെ പിതാവ് ഈ വിഷയം ചർച്ച ചെയ്യാൻ ഇപ്പോൾ ബാഴ്സലോണയിൽ ഉണ്ട്. 
മെസ്സി ബാഴ്സയിൽ തുടരുമോ എന്ന ചോദ്യത്തിന് അത് ബുദ്ധിമുട്ടാണ് എന്നാണ് അദ്ദേഹവും അഭിപ്രായപ്പെട്ടത്.

ബുധനാഴ്ച രാത്രി നടന്ന 90 മിനിറ്റ് കൂടിക്കാഴ്ചയിൽ ക്ലബ്ബിൽ നിന്ന് പുറത്തുപോകാനുള്ള ശ്രമം പുനർവിചിന്തനം ചെയ്യാൻ മകനെ പ്രേരിപ്പിക്കാൻ ബാഴ്സലോണ മെസ്സിയുടെ പിതാവ് ജോർജ്ജിനോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച മെസ്സി തന്റെ നിലപാട് വ്യക്തമാക്കും എന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.
630 മില്യൺ ഡോളർ റിലീസ് ക്ലോസ് അടയ്ക്കാതെ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയാൽ രണ്ട് കക്ഷികൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാഴ്സ ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്.
2021 ജൂൺ വരെയാണ് മെസ്സിയുടെ കരാർ. മെസ്സിയേക്കാൾ വലുതാണ് ക്ലബ്ബ് എന്ന താക്കീതാണ് ബാഴ്സലോണ പരോക്ഷമായി നൽകുന്നത്.

Wednesday, September 2, 2020

മാഞ്ചസ്റ്റർ യുണൈറ്റഡിൽ യുവരക്തം

മാഞ്ചസ്റ്റർ യുണൈറ്റഡിൻെറ പുതിയ സൈനിംഗ്
 അയാക്സിൻെറ ഡച്ച് മിഡ്ഫീൽഡർ   വാൻ ഡി ബീക്കിന്റെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു. അഞ്ച് വർഷത്തെ കരാറാണ്  ഒപ്പിട്ടത്.

 23 വയസുകാരനായ വാൻ ഡി ബീക്ക് 2015 ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. യൂറോപ്യൻ മത്സരങ്ങളിൽ പരിചയസമ്പന്നനാണ് അദ്ദേഹം. 2019 ൽ അയാക്സിനെ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തിച്ചതിൽ  പ്രധാന പങ്കുവഹിച്ചു.  യുണൈറ്റഡിനെതിരായ 2017 യൂറോപ്പ ലീഗ് ഫൈനലും കളിച്ചിട്ടുണ്ട്.

 കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 11 അസിസ്റ്റുകളുമാണ് ബീക്കിൻെറ സംഭാവന.

 ഡോണി വാൻ ഡി ബീക്ക് മാധ്യമങ്ങളോട് പറഞ്ഞു “ഇത്രയും അത്ഭുതകരമായ ചരിത്രമുള്ള ഒരു ക്ലബിൽ ചേരുന്നത് എത്ര അവിശ്വസനീയമായ അവസരമാണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയുന്നില്ല.

 “അജാക്സിൽ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.  ഞാൻ അവിടെ വളർന്നു, എനിക്ക് എല്ലായ്പ്പോഴും ക്ലബുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരിക്കും.

 “എന്റെ കരിയറിലെ അടുത്ത ചുവടുവെപ്പ് നടത്താനും മാഞ്ചസ്റ്റർ യുണൈറ്റഡിൻെറ നിലവാരത്തിനൊത്ത് കളിക്കാൻ ശ്രമിക്കും.

നെയ്മറിന് കോവിഡ് 19

പി എസ് ജി യുടെ ഫസ്റ്റ് ഇലവൻ താരങ്ങളായ നെയ്മർ ഏഞ്ചൽ ഡി മരിയ എന്നിവർക്ക് കോവിഡ്19. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ടീം അംഗങ്ങളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് ഇരുവരും.
കൂടാതെ റിയൽ മാഡ്രിഡ് ഫസ്റ്റ് ഗോൾ കീപ്പർ കോർട്ട്വയ്ക്കും കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചതായി സ്പാനിഷ്  മാധ്യമം റിപ്പോർട്ട് ചെയ്തു.

Tuesday, September 1, 2020

റാകിറ്റിക് ബാഴ്സ വിട്ടു.




 ബാഴ്സലോണയുടെ മിഡ് ഫീൽഡർ ഇവാൻ റാകിറ്റിക് തന്റെ പഴയ ക്ലബ്ബ് ആയ സെവില്ലയുമായി നാല് വർഷത്തെ  കരാറിൽ ഒപ്പ് വെച്ചതായി, സെവില്ല ഔദ്യോഗികമായി  അറിയിച്ചു.

ഈ ബുധനാഴ്ച, വിടവാങ്ങൽ ചടങ്ങും കളിക്കാരന്ററെ  പത്രസമ്മേളനവും ഉണ്ടായിരിക്കും.

 തന്റെ മുൻ ക്ലബിൽ വീണ്ടും ചേരുന്നതിന് റാകിറ്റിക് ഒരു സുപ്രധാന സാമ്പത്തിക ത്യാഗം ചെയ്തിട്ടുണ്ട്. ശമ്പളം കുറച്ചുകൊണ്ടാണ് അദ്ദേഹം സെവില്ലയൊടുളള സ്നേഹം കാണിച്ചത്.


 കഴിഞ്ഞ വേനൽക്കാലത്ത് വിൽപ്പനയ്ക്ക് വച്ചതിൽ ബാഴ്സയുടെ മേനേജ്മെന്ററിനോട്   അതൃപ്തിക്ക് ഇടയാക്കി. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തിലും കാണാമായിരുന്നു.


EVERTON 2 - 2 LIVERPOO Tough competition

In the Premier League match that resumed after the international break, both teams drew 2-1 in the Liverpool Everton derby. Live...