Tuesday, September 29, 2020

MANCHESTER UNITED AND TRANSFER DREAMS


Manchester United and Transfer  Dreams.

Will Manchester United be able to reach a decision before October 5?
United coach Olr Gunner Solskjaer has two main challenges.  These are two things that must be done.  United currently do not have enough players to move forward on the wing and support the attacks  of the wing from defense.
Months of discussions with Dortmund on Sancho's issue went nowhere.  Sancho would not be here this season if miracles did not happen.
Porto player Alex Telles is being considered for the defense.  Spanish giants Barcelona are also interested in Telles.  But United are still reluctant.
Ismaila Sarr, a Watford player who watched Liverpool, is on United's radar.  The 21 - year - old has been a sensational performer in the Premier League last season.  But in the case of Ismail, United have not yet reached a decision.

Sunday, September 27, 2020

മാഞ്ചസ്റ്റർസിറ്റിയുടെ പുതിയ സൈനിംഗ്


മാഞ്ചസ്റ്റർസിറ്റി ഈ ട്രാൻസ്ഫവർ വിൻഡോയിൽ അവരുടെ അവസാനത്തെ സൈനിംഗും നടത്തികഴിഞ്ഞു. 
പോർച്ചുഗൽ ക്ലബ് ബെൻഫിക്കയുടെ സെൻ്റർബാക്ക് രൂപൻ ഡിയാസിനെയാണ് ടീമിലെത്തിച്ചത്. 68 മില്യൺ ഡോളറാണ്  പോർച്ചുഗൽ ഇൻ്റർനാഷണലായ ഈ 23 കാരനുവേണ്ടി സിറ്റി മുടക്കിയത്.
ഇതേ സമയം സിറ്റിയുടെ സെൻ്റർബാക്ക് അർജന്റീനക്കാരൻ നിക്കോളാസ് ഒത്തമെൻ്റിയെ ബെൻഫിക്കയ്ക്ക് കൈമാറി. കഴിഞ്ഞ മത്സരത്തിൽ ഡിഫൻസീവ് മിസ്റ്റേക്കിൽ മൂന്ന് പെനാൽറ്റി വഴങ്ങി ലെയിസ്റ്ററിനോട് സിറ്റി വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

മാഞ്ചസ്റ്റർസിറ്റിക്ക് പരാജയം


സിറ്റിയുടെ ഹോം സ്റ്റേഡിയം 
ഇത്തിഹാദിൽ  ലെയിസ്റ്റർ സിറ്റിയോട് മാഞ്ചസ്റ്റർ സിറ്റിക്ക് വൻ പരാജയം. 
മെഹ്റസിലൂടെ നാലാം മിനിറ്റിൽ സിറ്റി മുന്നിൽ എത്തിയെങ്കിലും, ജെയിംസ് വാർഡിയുടെ ഹാട്രിക്കിലൂടെ ലെയിസ്റ്റർ മറുപടി നൽകി. മാഡിസൻെറ ലോംഗ് റേഞ്ചറും ടെയ്ലിമൻെറ പെനാൽറ്റി കിക്കും ലക്ഷ്യം കണ്ടതോടെ, മാഞ്ചസ്റ്റർ സിറ്റി അഞ്ച് ഗോളിന് ലെയിസ്റ്റർ സിറ്റിയോട് അടിയറവ് പറഞ്ഞു.
റിയാദ് മെഹ്റസും, അക്കെയും, സിറ്റിയുടെ ആശ്വാസഗോളുകൾ നേടി.
മാഞ്ചസ്റ്റർ സിറ്റിയുടെ അശ്രദ്ധമായ ഡിഫൻഡിംഗാണ് വൻ പരാജയത്തിനു കാരണം. മൂന്ന് പെനാൽറ്റികളാണ് സിറ്റി വഴങ്ങിയത്.

Saturday, September 26, 2020

ഇടിമിന്നലായ് ചെൽസി


പ്രീമിയർ ലീഗീൽ  ഈ സീസണിലെ ഏറ്റവും നാടകീയമായ മുഹൂർത്തങ്ങൾ അരങ്ങേറിയ മത്സരം ആയിമാറി ചെൽസി വെസ്റ്റ് ബ്രോം പോരാട്ടം. ഫസ്റ്റ് ഹാഫിൽ മൂന്ന് ഗോളുകൾ വഴങ്ങി പരാജയം ഉറപ്പിച്ചു എന്ന ഘട്ടത്തിൽ നിന്നും, സെക്കൻ്റ് ഹാഫിൽ ഫീനിക്സ് പക്ഷിയെ പോലെ ചെൽസി പറന്നുയർന്നു.
വെസ്റ്റ്ബ്രോംമിൻെറ ഗോൾമുഖത്ത് ആക്രമണത്തിൻെറ കെട്ടഴിച്ച ചെൽസിയുടെ രൗദ്ര താണ്ഢവത്തതിന്  മുന്നിൽ വെസ്റ്റ്ബ്രോംമിന് പിടിച്ചു നിൽക്കാനായില്ല. 54 മിനിറ്റിൽ മൗണ്ടിൻെറ മാസ്മരികമായ ലോംഗ് റേഞ്ചർ വയുവിൽ ഇന്ദ്രജാലം തീർത്ത് വല തൊടുന്നതിന്, ഗോളി വെറും സാക്ഷി മാത്രം. 70 മിനിറ്റിൽ ഹഡ്സൺ ഒഡോയിലൂടെ ബ്രോമിനെ വിറപ്പിച്ച ചെൽസി , എക്സ്ട്രാ ടൈമിലെ അവസാന ലാപ്പിൽ ടൊണി എബ്രഹാമിൻെറ മനോഹരമായ ഗോളിലൂടെ ബ്രോമിൻെറ വിജയ സ്പ്നങ്ങൾ സമനിലയിൽ ഒതുക്കി.
ആദ്യ പകുതിയുടെ തുടക്കത്തിൽ 4'thമിനിറ്റിൽ റോബിൻസൺ നേടിയ വിസ്മയകരമായ ഗോളിലൂടെ വെസ്റ്റ് ബ്രോം മുന്നിലെത്തി, സിൽവ വരുത്തിയ പിഴവിലൂടെ റോബിൻസൺ രണ്ടാമത്തെ ഗോളും നേടി, കോർണർ കിക്കിൽ ബാർട്ടിലിയുടെ മൂന്നാമത്തെ ഗോളും വന്നതോടെ ചെൽസി പരാജയം ഉറപ്പിച്ചു. 
പക്ഷേ രണ്ടാം പകുതിയിൽ ചെൽസിയുടെ അമ്പരപ്പിക്കുന്ന ഉയിർത്തെഴുന്നേൽപ്പാണ് കണ്ടത്.

Thursday, September 24, 2020

പ്രായം വെറും നമ്പർ മാത്രമെന്ന് സിൽവ

 





ഈ പ്രായത്തിൽ ചെൽസിക്കായ് പഴയ ഫോം നിലനിർത്താൻ ആകുമൊ എന്ന മാധ്യമ പ്രവർത്തകൻെറ ചോദ്യത്തിന്, തിയാഗോ സിൽവ നൽകിയ മറുപടി രസകരമായിരുന്നു.
"പ്രായം എന്നത് രേഖകൾ തയ്യാറാക്കുമ്പോൾ എഴുതാനും പറയാനും ഉപയോഗിക്കുന്ന ഒരു നമ്പർ മാത്രമാണ്, ഈ ജീവിതം ഫുട്ബോളിനാണ് മാറ്റിവെച്ചത്, ചെൾസിയും ലംപാർഡും ഒരു വലിയ അവസരമാണ് എനിക്ക് നൽകിയിരിക്കുന്നത്, അത് കാത്തുസൂക്ഷികേണ്ടത് എൻെറ ഉത്തരവാദിത്തമാണ് അതിനു വേണ്ടി കഠിനമായി  പരിശ്രമിക്കും, ഞാനിപ്പോഴും ചെറുപ്പമാണ് ശാരീരികമായ ഒരു ക്ഷീണവും എനിക്ക് അനുഭവപ്പെടുന്നില്ല."

ഉരുളക്ക് ഉപ്പേരി എന്ന മട്ടിലാണ് സിൽവ മാധ്യമ പ്രവർത്തകൻെറ ചോദ്യത്തിനോട് പ്രതികരിച്ചത്.

Wednesday, September 23, 2020

koulibaly to Liverpool ?


 Napoli centerback and Senegal international, Koulibaly is once again the talk of the transfer market.

Two months ago he said he did not intend to come to another club. 

Liverpool are trying to convince Koulibali through his Senegal teammate Sadio Mane.

കൊളിബാലി ലിവർപൂളിലേക്ക് ?


നാപ്പോളിയോടെ സെൻ്റർബാക്കും സെനഗൽ ഇൻ്റർനാഷണലുമായ കൊളിബാലി വീണ്ടും ട്രാൻസ്ഫർ മാർക്കറ്റിൽ ചർച്ചയാകുന്നു.
രണ്ട് മാസങ്ങൾക്ക് മുമ്പ് താൻ മറ്റൊരു ക്ലബിലേക്കും വരാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വീണ്ടും റൂമർ വാർത്തകളിൽ നിറയുകയാണ്.
ഒരിക്കൽ പിൻതിരിഞ്ഞ കൊളിബാലിയെ, ലിവർപൂളിന്റെ സെനഗൽ താരം സാദിയൊ മനെയിലൂടെ കൺവിൻസ് ചെയ്യാനുളള ശ്രമത്തിലാണ് ലിവർപൂൾ.

EVERTON 2 - 2 LIVERPOO Tough competition

In the Premier League match that resumed after the international break, both teams drew 2-1 in the Liverpool Everton derby. Live...