Sunday, September 13, 2020

Mbappe will leave psg

Mbappe  is aiming for a move to England or Spain, with The Times reporting that Mbappe has Manchester United and Liverpool on his radar.

 The striker has informed the French champions that he wants to go at the end of this season.PSG have time till the end of this season to decide on a transfer fee for himself and find someone else to replace him.
 In 2018, Mbappe signed a five-year deal in Paris. Signed from Monaco for 165 M dollars .The second highest transfer fee ever paid to a football player.

 In the past, Mbappe has turned down huge offers from Real Madrid and Manchester City.

Since joining PSG, he has scored 77 goals in 102 league and champions league games.

 Real Madrid's  classico rivals Barcelona are keen to take on Mbappe on his departure from PSG. But he has said before about his love for Liverpool.

Mbappe had said in January , "It's amazing what Liverpool are doing at the moment, they're like a machine, they've found a rhythm."

 "I think everything looks easy when you look at it, but it's not easy. Liverpool's boys work hard. They play games every three days, they win, they keep winning."
Later in the year, he added: "Performances like they have been having don’t just happen. To be as ruthless as they have been would come from lots of hard work in training and from having a very good manager.”

 Liverpool's Sadio Mane, Mohamed Salah and Firminho are the best forwards in the world football.
 All of them have a contract with Liverpool until 2023, but everyone turns 29 this season, and when they become a transfer issue next summer, Liverpool will have to look for young players to join their attacking line up.

It should be added that Jorgen Klopp's talks with Mbappe's father earlier this year 

എംബാപ്പെ പിഎസ്ജി വിടും



ഇംഗ്ലണ്ടിലേക്കോ സ്പെയിനിലേക്കോ ഒരു നീക്കം എംബപ്പേ ലക്ഷ്യമിടുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തന്റെ റഡാറിൽ ഉണ്ടെന്ന് എംബാപ്പെ പറഞ്ഞതായി ദ ടൈംസ്  റിപ്പോർട്ട് ചെയ്യുന്നു.

 ഈ സീസണിന്റെ അവസാനത്തിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് സ്ട്രൈക്കർ ഫ്രഞ്ച് ചാമ്പ്യന്മാരെ അറിയിച്ചിട്ടുണ്ട്. തനിക്കുവേണ്ടി ഒരു ട്രാൻസ്ഫർ ഫീസ് തീരുമാനിക്കാനും,പകരം മറ്റൊരാളെ കണ്ടെത്താനും ഈ സീസണിന്റെ അവസാനംവരെ 
പിഎസ്ജി ക്ക്  സമയമുണ്ടെന്നും അദ്ദേഹം പറയുന്നു.
 2018ൽ പാരീസിൽ അഞ്ച് വർഷത്തെ കരാറാണ്  എംബാപ്പെ എഴുതിയത്. മൊണാക്കോയിൽ നിന്ന് 165 മില്യൺ ഡോളറിനാണ് സൈൻ ചെയ്തത്.
ഒരു ഫുട്ബോൾ കളിക്കാരന് ഇതുവരെ നൽകിയ ഏറ്റവും ഉയർന്ന രണ്ടാമത്തെ ട്രാൻസ്ഫർ ഫീസ്.

 കഴിഞ്ഞകാലങ്ങളിൽ  റയൽ മാഡ്രിഡിൽ നിന്നും  മാഞ്ചസ്റ്റർ സിറ്റിയിൽനിന്നും ഉണ്ടായ വമ്പൻ ഓഫറുകൾ എംബാപ്പെ നിരസിച്ചിരിന്നു.

പിഎസ്ജി യിൽ എത്തിയതിനുശേഷം  102 ലിഗ്  മത്സരങ്ങളിൽ നിന്നും 77 ഗോളുകൾ നേടി.

 റിയലിൻെറ ക്ലാസിക്കൊ  എതിരാളികളായ ബാഴ്‌സലോണ പി‌എസ്‌ജിയിൽ നിന്നുള്ള എംബാപ്പെയുടെ  വിടവാങ്ങൽ സംഭവിച്ചാൽ  എടുക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്. എന്നാൽ ലിവർപൂളിനോടുള്ള തന്റെ സ്നേഹത്തെ കുറിച്ച് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.

ജനുവരിയിൽ എംബാപ്പെ പറഞ്ഞിരുന്നു. “ഈ നിമിഷത്തിൽ ലിവർപൂൾ ചെയ്യുന്നത് അതിശയകരമാണ്,” അവർ ഒരു യന്ത്രം പോലെയാണ്, അവർ ഒരു താളം കണ്ടെത്തി"

 "നിങ്ങൾ കാണുമ്പോൾ എല്ലാം എളുപ്പമാണെന്ന്  കരുതുന്നു, പക്ഷേ അത് എളുപ്പമല്ല. ലിവർപൂളിൻെറ ആൺകുട്ടികൾ കഠിനമായി പ്രവർത്തിക്കുന്നു. അവർ മൂന്ന് ദിവസത്തിലൊരിക്കൽ ഗെയിമുകൾ കളിക്കുന്നു, അവർ വിജയിക്കുന്നു, വിജയിച്ചുകൊണ്ടേ ഇരിക്കുന്നു."

 വർഷാവസാനം, അദ്ദേഹം കൂട്ടിച്ചേർത്തു: "അവരുടേതുപോലുള്ള പ്രകടനങ്ങൾ നടന്നിട്ടില്ല. അവരെപ്പോലെ മികച്ചത് ആയിരിക്കുക  എന്നത് പരിശീലനത്തിലെ കഠിനാധ്വാനത്തിൽ നിന്നും വളരെ നല്ല മാനേജറുടെ കീഴിൽ കളിക്കുന്നത്കൊണ്ടും സംഭവിക്കുന്നതാണ്"

 ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റനിരയാണ് ലിവർപൂളിൻെറ ,സാഡിയോ മാനെ, മുഹമ്മദ് സലാ, ഫിർമിനൊ സഖ്യം.പക്ഷേ
 ഇവരെല്ലാം 2023 വരെ ലിവർപൂളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്, എന്നാൽ എല്ലാവർക്കും  ഈ സീസണിൽ 29 വയസ്സ് തികയുന്നു, അടുത്ത സമ്മറിൽ  ഇവർ ട്രാൻസ്ഫർ വിഷയങ്ങളായി മാറുമ്പോൾ ലിവർപൂളിന് മുന്നേറ്റ നിരയിലേക്ക് യുവതാരങ്ങളെ തിരയേണ്ടി വരും.

ഈ വർഷാരംഭത്തിൽ യൂർഗൻ ക്ലോപ്പ് എംബാപ്പെയുടെ പിതാവുമായി ചർച്ച നടത്തിയത് ഇതുമായി കൂട്ടിവിയിക്കേണ്ടതാണ്
 

ആഴ്സനൽ കീപ്പർ ആസ്റ്റൺവില്ലയിലേക്ക്


ആഴ്സൽ ഗോൾകീപ്പർ എമിലിയാനൊ മാർട്ടിനസ് ആസ്റ്റൺ വില്ലയിലേക്ക് കൂട്മാറുന്നു.
ആഴ്സനൽ 22 മില്യൺ യൂറോ വിലയിട്ട എമിലിയാനോയെ ക്ലബ്ബുകൾ താത്പര്യം പ്രകടിപ്പിക്കാതയതോടെ, 18 മില്യണ് വിൽക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ്,
ആസ്റ്റൺവില്ല അദ്ദേഹത്തെ വാങ്ങാൻ തയ്യാറായത്.

Friday, September 11, 2020

റിയൽമാഡ്രിഡിലേക്ക് ഒരു യുവതാരം

കമാവിംഗ റിയലിലേക്ക് ?


 റിയൽ മാഡ്രിഡ് ഈ വേനൽക്കാലത്ത് റെന്നസ് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗയെ സൈൻ ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 



17 )ം വയസ്സിൽ തന്നെ  ലിഗ് 1 ക്ലബായ റെന്നസ്സിന്റെ ആദ്യ ഇലവനിൽ ഇടംനേടിയ  താരമാണ് എഡ്വേർഡ് കമാവിംഗ എന്ന ഫ്രഞ്ച് മിഡ്ഫീൽഡർ.
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനംകൊണ്ട് ഏറെ പ്രശംസ നേടാനും,സെൻസേഷനാകുവാനും ഈ ചെറുപ്പകാരനായി.ഇക്കുറി റെന്നസ്സിന് ചാംമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിലും ഈ പതിനേഴുകാരൻെറ സാന്നിധ്യമുണ്ടായി.


 കഴിഞ്ഞയാഴ്ച യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ കാമവിംഗയ്ക്ക് ഫ്രാൻസിന്റെ സീനിയർ ടീമിലും അരങ്ങേറ്റം ലഭിച്ചു.


 1914 ൽ മൗറീസ് ഗാസ്റ്റിഗർ അരങ്ങേറ്റം കുറിച്ചതിനുശേഷം, 100 വർഷങ്ങൾക്കിപ്പുറം ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഇന്റർനാഷണലായി കമാവിംഗ മാറി.

റെന്നസ്സ് മാനേജ്‌മെന്റ്, ടീമിനെ വിപുലീകരിക്കാൻ സാമ്പത്തികശേഷി വർദ്ധിപ്പിക്കാൻ നോക്കുന്നതിനിടെയാണ്, സ്പാനിഷ് വമ്പൻമാരായ റിയൽമാഡ്രിഡ് 55 മുതൽ 60 മില്യൺ വരെ കമാവിംഗയ്ക്കായ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതേസമയം ഫ്രഞ്ച് ചാംമ്പ്യൻമാരായ പിഎസ്ജിയും ഇത്രതന്നെ തുകയ്ക്ക് കമാവിംഗയെ വാങ്ങിക്കാനുളള മത്സരത്തിൽ റിയൽമാഡ്രിഡിനൊപ്പമുണ്ട്.


“കാമവിംഗയെ വേണ്ടെന്ന് ഞാൻ പറയില്ല,” പി‌എസ്‌ജി ബോസ് തോമസ് തുച്ചൽ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.ലിഗ് 1 ലെ മികച്ച കളിക്കാരിൽ ഒരാളായ അദ്ദേഹത്തിന് നല്ല ഭാവിയുണ്ട്.'

 യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് ക്ലബ്ബുകൾ യൂറോപ്യൻ ഫുട്ബോളിന്റെ ഉയർന്നുവരുന്ന പ്രതിഭകളിലൊന്നിലേക്ക് ശ്രദ്ധ കേന്ദീകരിക്കുമ്പോൾ , തന്റെ ദീർഘകാല ഭാവി ബെർണബ്യൂവിൽ ആയിരിക്കണമെന്ന് കാമവിംഗയെ പ്രേരിപ്പിക്കുന്നതിൽ മാഡ്രിഡ് ബോസ് സിനെഡിൻ സിദാൻ  ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ബെയ്ലിനുപകരം മെഹ്റസിനെ തരുമൊ?



ഗാരെത് ബേൽ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.  റയൽ മാഡ്രിഡ് ഈ കേസ് എത്രയും വേഗം അവസാനിപ്പിക്കാനുളള ശ്രമത്തിലാണ്. ബെയ്ലിനെ  സാന്റിയാഗോ ബെർണാബുവിൽ നിന്ന് പറഞ്ഞയച്ച് പകരം മറ്റൊരു കളിക്കാരനെ  വേഗം സൈൻ ചെയ്യിക്കാനുളള നെട്ടോട്ടത്തിലാണ്.

എന്നാൽ ബേൽ പോകാൻ സ്വയം തീരുമാനിക്കും  വരെ മാഡ്രിഡ്  മിണ്ടാതിരുന്നേക്കാം. നിരവധി തവണ സിദാൻ ബേലിന് അവസരങ്ങൾ നിഷേധിച്ചിരുന്നു. അതിൽ അസംപ്തൃതനാണ് ബെയിൽ. ബേലിനെ നിലനിർത്താൻ സിദാന് താത്പര്യവും ഇല്ല.

ഫ്രഞ്ച് പത്രമായ 'ഫുട്ട് മെർകാറ്റോ' നൽകുന്ന വാർത്തകൾ ശരിവെയ്ക്കുകയാണെങ്കിൽ. മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസുമായി റയൽമാഡ്രിഡ് ഇതിനോടകം സംസാരിച്ചുകഴിഞ്ഞിട്ടുണ്ട്. റയൽമാഡ്രിഡ് പോലെയുളള ഒരു വൻ ക്ലബിന്റെ ക്ഷണം അദ്ദേഹം തളളിക്കളയാൻ ഇടയില്ല.

 29 കാരനായ അൾജീരിയക്കാരന് സിറ്റിയുമായി   2023 ജൂൺ വരെ കരാറുണ്ട്. മാത്രമല്ല ഗ്വാർഡിയോളയുടെ വലിയ താരങ്ങളിൽ ഒരാളാണ് മെഹ്റസ്.


ബെയ്ലിനെ വെച്ച് ഒരു സ്വാപ് ഡീലിനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്‌.സിറ്റി സമ്മതം മൂളിയാൽ ഈ സമ്മറിൽതന്നെ അദ്ദേഹം മാഡ്രിഡിൽ എത്തും. അങ്ങനെ എങ്കിൽ സിറ്റി സ്വീകരിച്ചാലും ഇല്ലെങ്കിലും ബെയ്ലിനെ റയൽമാഡ്രിഡ് ഒഴിവാക്കും.

Thursday, September 10, 2020

പ്രീമിയർലീഗ് ചെൽസിക്കുള്ളത് ലംപാർഡ് ?

ഈ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗിൽ പണം വാരിയെറിഞ്ഞത് ലംപാർഡിന്റെ നീലപ്പടയാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമല്ല, ക്ലബ് ഫുട്‌ബോൾ ലോകത്ത് തന്നെ ഈ കൊല്ലം മില്യണുകളുമായി വിലസിയത് ബ്ലൂസ് തന്നെയാണ്.

ഹക്കീം സിയെച്ച്, ടിമോ വെർണർ, ബെൻ ചിൽവെൽ, കൈഹാവെർട്സ് എന്നിവരെ കൊണ്ടുവരാൻ 200 മില്യണാണ്  ചെൽസി ഇതുവരെ പൊടിച്ചത്.

ഫ്രീ ട്രാൻസ്ഫറിലൂടെ എത്തിയ  തിയാഗോ സിൽവയും മലംഗ് സാർ വേറെയുണ്ട്. ഇവിടെയും നിർത്താൻ ചെൽസി ഉദ്ദേശിക്കുന്നില്ല. ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഡെക്ലാൻ റൈസ് ഇവരെയും  വൈകാതെ ടീമിലെത്തിക്കാൻ കഴിയും എന്ന് ലംപാർഡ് പ്രത്യാശിക്കുന്നു.
ഈ സീസണിലെ ഏറ്റവും കരുത്തുളള ടീം ചെൽസി ആയിരിക്കണം എന്ന നിർബന്ധ ബുദ്ധിയോടെയാണ് ലംപാർഡ് തന്റെ കരുക്കൾ നീക്കുന്നത്.

ലംപാർഡ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ ഉളളടക്കം ഇങ്ങനെ...
"മികച്ച പ്രകടനം നടത്താൻ കഴിയുന്ന കളിക്കാരെ ടീമിലെത്തിക്കാൻ സാധിച്ചു. എനിക്കറിയാം ലോകത്തെ എല്ലാ ചെൽസി ആരാധകരും ആവേശത്തിലായി കഴിഞ്ഞു എന്ന്. അവർ പ്രീമിയർ ലീഗ് തുടങ്ങാൻ കാത്തിരിക്കുകയാണ്.

‘അതേസമയം, പ്രീമിയർ ലീഗ് നേടാൻ എന്താണ് വേണ്ടതെന്ന് എനിക്കറിയാം.  ഒരു കളിക്കാരനെന്ന നിലയിലും  ഞാനത് മനസ്സിലാക്കുന്നു.

 ‘സമീപ വർഷങ്ങളിൽ ആധിപത്യം പുലർത്തുന്ന ടീമുകളെക്കുറിച്ചും ലിവർപൂളിലേക്കും മാഞ്ചസ്റ്റർ സിറ്റിയിലേക്കും മാധ്മങ്ങളുടെ  കണ്ണുകൾ ആകർഷിക്കപ്പെടുമ്പോൾ, അവ കുറച്ച് വർഷങ്ങളായി നടന്ന ഒരു കഥയാണ്. ഞങ്ങൾ കുറച്ചു വർഷങ്ങളായി പല വിലക്കുകളിലും പെട്ടിരിക്കുകയായിരുന്നു,   ‘എന്റെ പ്രതീക്ഷകൾ കഴിഞ്ഞ വർഷത്തേക്കാൾ വ്യത്യസ്തമാണ്. കാരണം കാര്യങ്ങൾ ഏറെ മാറിക്കഴിഞ്ഞു.
"ട്രാൻസ്ഫർ വിലക്ക്  ഉണ്ടായിരുന്നിട്ടും ചാംമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന നിലയിൽ ഞങ്ങൾ ലീഗിൽ ഫിനിഷ് ചെയ്തു." 
 
ചെറിയ പ്രായത്തിൽ തന്നെ സെൻസേഷനായ,     ലോക ഫുട്ബോളിലെ വിദഗ്ധർ വലിയ ഭാവിയുണ്ടെന്ന് പ്രകീർത്തിച്ച, വൻതാരനിരയുമായാണ് ചെൽസി ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്.

ഈ ആത്മവിശ്വാസംകൊണ്ടാണ്
ഇത്തവണ ലീഗിൽ ചെൽസിയുടെ തേരോട്ടം കാണാൻ കാത്തിരിക്കൂ എന്ന് ലംപാർഡ് പറയാതെ പറയുന്നത്.


Tuesday, September 8, 2020

ബാഴ്സയിലേക്ക് ലിവർപൂൾ താരം.

ജോർജീനിയോ വൈനാൾഡം  ബാഴ്‌സയിലേക്ക്. ലിവർപൂളിന്ററെ  മദ്ധ്യ നിരയിലെ  ശക്തനായ  ഡച്ച് താരം.  വരുന്ന സീസണിൽ ബാഴ്സയിൽ കളിക്കുമെന്ന് ഉറപ്പാകുന്നു. 

ബാഴ്സയുടെ പുതിയ കോച്ച് റൊണാൽഡ് കോമാനും വൈനാൾഡവും ഒരേ നാട്ടുകാരാണ്. കൂടാതെ കോമാന്റെ കീഴിൽ നെതർലാൻഡ് അന്താരാഷ്ട്ര ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. അടുത്ത സീസണിലെ റൊണാൾഡ് കോമാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് വൈനാൾഡം. 
ഈ പ്രാവശ്യത്തെ പ്രീമിയർ ലീഗ് ചാംമ്പ്യൻഷിപ്പും കഴിഞ്ഞ വർഷത്തെ ചാംമ്പ്യൻസ് ലീഗ് വിജയികളുമായ ലിവർപൂളിന്റെ മദ്ധ്യനിരയിൽ വൈനാൾഡമിൻെറ പ്രകടനം മികച്ചതായിരുന്നു.

മിഡ്‌ഫീൽഡിൽ വലിയ മാറ്റങ്ങൾ വരുത്താനാണ്. ബാഴ്സലോണ ശ്രമിക്കുന്നത്. ഇനിയസ്റ്റ ക്സാവി പോലെയുള്ള ഇതിഹാസങ്ങളുടെ ഒഴിവ് നികത്താൻ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും അതൊന്നും നിലനിൽക്കുന്ന വിജയങ്ങൾ കൊണ്ടുവന്നില്ല. മെസ്സിയെ അമിതമായി ആശ്രയിക്കുന്ന ടീം. ടോട്ടൽ ഫുട്‌ബോൾ കളിക്കുന്ന ടീമുകൾക്കെതിരെ പ്രയാസപ്പടുന്നു.
പ്യാനിക്കിനോടൊപ്പം വൈനാൾഡം കൂടി എത്തിയാൽ മദ്ധ്യനിര നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് കോൾമാൻ കരുതുന്നു.

ലിവർപൂളും ബാഴ്സലോണയും നല്ല ബന്ധമുളള ക്ലബ്ബുകളാണ്.കുടിഞ്ഞൊയും സുവാരസും, ലിവർപൂളിൾ നിന്നും എത്തിയവരാണ്.

ലിവർപൂളിനാകട്ടെ ഇംഗ്ലണ്ടിൽ തുടർവിജയങ്ങളുടെ യാത്രയിൽ കല്ലുകടി തുടങ്ങികഴിഞ്ഞു. എതിർടീമുകൾ ഏറെ പരിചയിച്ച ലിവർപൂൾ മദ്ധ്യനിരയിൽ കാതലായ, ഒരു മാറ്റം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ബയേൺ മ്യൂണിക്കിൻെറ സ്പാനിഷ് മിഡ്ഫീൽഡർ തിയാഗോഅൽകാന്ട്ര ലിവർപൂളുമായി കരാറിന്റെ അവസാന നടപടിക്രമങ്ങളിലാണ്.

EVERTON 2 - 2 LIVERPOO Tough competition

In the Premier League match that resumed after the international break, both teams drew 2-1 in the Liverpool Everton derby. Live...