സ്പാനിഷ് ടിവി ഫുട്ബോൾ പണ്ഡിറ്റ് ആൽബർട്ടോ എഡ്ജോഗോ-ഓവാനോ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. മെസ്സി എന്റെ ഫേവറിറ്റ് ടീമിലില്ല കളിക്കുന്നത് പക്ഷേ ഞങ്ങളുടെ ലീഗിലാണ്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ഞങ്ങളുടെ
ലീഗിൽ ആണെന്നുള്ളത് അഭിമാനമാണ്.റൊണാൾഡോയും നെയ്മറും ലാലീഗ വിട്ടിട്ടും അതിന്റെ പ്രതാപം കെടാതെ കാത്തത് മെസ്സി എന്ന അത്ഭുതമാണ്.
ലാലീഗയിലെ ഏറ്റവും മികച്ച ഒന്നിനെ ഇഗ്ലീഷ് പ്രീമിയർ ലീഗ് കൊണ്ടുപോയാൽ ആ നഷ്ടം സ്പാനിഷ് ലീഗിന് താങ്ങാൻ ആകാത്തതാണ്. അത് അദ്ദേഹം വിരമിച്ചാൽ പോലും അങ്ങനെയാണ്.