- ബാഴ്സലോണയുടെ സ്വന്തം ലിയോനൽ മെസ്സി ഉടൻ ക്ലബ്ബ് വിടുമെന്ന് പ്രശസ്ത ബ്രസീലിയൻ സ്പോർട്സ് ജർണലിസ്റ്റ് മാർസെലോ ബെക്ലർ.
നെയ്മർ ബാഴ്സ വിടും എന്ന വാർത്ത പുറംലോകം അറിഞ്ഞത് ബെക്ലറിലൂടെയാണ്. അതുകൊണ്ട് തന്നെ ഇത് വെറും കിംവദന്തി മാത്രമാണെന്ന് വിശ്വസിക്കാൻ ആരാധകർക്കാകുന്നുമില്ല.
മെസ്സിയുടെ അടുത്ത നീക്കം എന്താണ് എന്നറിയാൻ കാതോർത്തിരിക്കുകയാണ് ആരാധകർ.
നെയ്മറിന്റെ കാര്യത്തിൽ എന്ന പോലെ മെസ്സി വിഷയത്തിലും ബാഴ്സയിലോണ തങ്ങളുടെ ഔദ്യോഗിക വിശദീകരണം വൈകിപ്പിച്ചേക്കാം എന്ന സൂചനയും ബെക്ലർ നൽകുന്നു.
പെപ് ഗാഡിയോളയും അർജന്റീനിയയും നല്ല ബന്ധമുണ്ട്. ക്ലബ് മാറാനുള്ള മെസ്സിയുടെ ആഗ്രഹം അതുവഴി ഗാഡിയോള മനസ്സിലാക്കുന്നു. സിറ്റിയെ കുറിച്ച് ഇരുവരും തമ്മിൽ സംസാരിച്ചത് ഞങ്ങൾക്ക് അറിയാൻ സാധിച്ചെന്നും അടുത്ത സീസണിൽ അദ്ദേഹം മറ്റൊരു ക്ലബിൽ കളിക്കുമെന്നും ബെക്ലർപറഞ്ഞു. ടീം ഏതായിരിക്കും എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
No comments:
Post a Comment