ഇൻ്റർനാഷണൽ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച പ്രീമിയർ ലീഗ് മത്സരത്തിലെ, ലിവർപൂൾ എവർട്ടൺ ഡർബിയിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
മൂന്നാം മിനിറ്റിൽ സാദിയോ മനെ നേടിയ ഗോളിൽ മുന്നിട്ടുനിന്ന ലിവർപൂൾ. മത്സരത്തിൽ ആധിപത്യം നേടാൻ ശ്രമിക്കെ പതിനൊന്നാം മിനിറ്റിൽ ലിവർപൂൾ ഡിഫൻഡർ വെർജിൽ വാൻഡൈക്ക് പരിക്കേറ്റ് പുറത്തായി. പകരം ഇംഗ്ലീഷ് ഡിഫൻഡർ ഗോമസ് വന്നെങ്കിലും പ്രതിരോധത്തിൽ വിളളൽ വീഴാൻ തുടങ്ങി.
ഇരുപതാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ കീനിൻെറ ഹെഡർ ഗോളിലൂടെ എവർട്ടൺ ഒപ്പമെത്തി.
സെക്കൻഡ്ഹാഫിൽ മുഹമ്മദ്‌സലയുടെ ഗോളിൽ ലിവർപൂൾ മുന്നിലെത്തി. ഒമ്പത് മിനിറ്റിൻെറ വിത്യാസത്തിൽ കാൾവെർട്ട് ലൂയിസിൻെറ സുന്ദരമായ ഹെഡറിൽ എവർട്ടൺ മറുപടി നൽകി.
തൊണ്ണൂറാം മിനിറ്റിൽ റിച്ചാർലിസൻ റെഡ്കാർഡ് വാങ്ങിയതോടെ എവർട്ടൺ പത്ത് പേരായി ചുരുങ്ങി.
ഇൻജ്വറി ടൈമിൽ മനെയുടെ അസിസ്റ്റിൽ ഹൻഡേഴ്സൺ ഗോൾ നേടി, 3-2 ന് വിജയം ഉറപ്പിച്ച ലിവർപൂളിന് പക്ഷേ v a r ഗോൾ നിഷേധിച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
ലീഗിൽ എവർട്ടണിൻെറ ആദ്യ സമനിലയാണിത്. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ എവർട്ടൺ നാല് വിജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്താണ്. നിലവിലെ ചാംമ്പ്യൻമാരായ ലിവർപൂൾ രണ്ടാം സ്ഥാനത്തും.
No comments:
Post a Comment